മണ്ണിടിഞ്ഞു; പാറകൾ അടർന്നുവീണു

മറയൂർ: വട്ടവട പഞ്ചായത്തിലെ വത്സപെട്ടി ആദിവാസി കുടിക്കുസമീപമുള്ള മലയിലുണ്ടായ മണ്ണിടിച്ചിലിൽ പാറ ഉരുണ്ടുവന്ന് ഒരു കിലോമീറ്റർ താഴെ പതിച്ചു. മാട്ടുചോലയിലാണ് ശനിയാഴ്ച ഉച്ചക്ക്​ 12 മണിയോടെ അപ്രതീക്ഷിതമായി മണ്ണിടിച്ചിൽ ഉണ്ടായത്. ആളപായമോ കാര്യമായ നാശനഷ്ടമോ ഇല്ല. മലയുടെ താഴ്‌വാരത്ത് ആദിവാസികൾ വിറക് ശേഖരിക്കാൻ എത്താറുണ്ട്. മണ്ണിടിച്ചിലിൽ പാറ ഉരുണ്ടുവന്നത് വിറക് ശേഖരിച്ചുകൊണ്ടിരുന്ന ആദിവാസി സ്ത്രീകളിൽ ഭീതിപരത്തി. മണ്ണിടിച്ചിലിനെക്കുറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം തുടങ്ങി. ചിത്രം TDL marayoor: വട്ടവട വത്സപ്പെട്ടി ആദിവാസി കുടിക്കുസമീപം മാട്ടുചോലയിലുണ്ടായ മണ്ണിടിച്ചിലിൽ ഉരുണ്ടുവന്ന പാറ അടിക്കുറിപ്പ്​: TDL car accident പാലാ-തൊടുപുഴ റൂട്ടിൽ നെല്ലാപാറക്ക്​ സമീപം കാർ നിയന്ത്രണംവിട്ട്​ മറിഞ്ഞപ്പോൾ. ആളപായമില്ല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.