മുട്ടം: മുട്ടം മാത്തപ്പറയിലെ പമ്പ്ഹൗസിൽ പുതിയ മോട്ടോർ പ്രവർത്തനം ആരംഭിച്ചു. പി.ജെ. ജോസഫ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ മുടക്കിയാണ് 90 കുതിരശക്തിയുള്ള മോട്ടോർ സ്ഥാപിച്ചത്. സ്വിച്ച്ഓൺ എം.എൽ.എ മാത്തപ്പാറ പമ്പ്ഹൗസിൽ എത്തി നിർവഹിച്ചു. ഇതോടെ മുട്ടത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. 35, 75 എന്നിങ്ങനെ കുതിരശക്തിയുള്ള നിലവിലെ രണ്ട് മോട്ടോറിനു പുറമെയാണിത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൻ.കെ ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്ലോറി പൗലോസ്, പഞ്ചായത്ത് പ്രസിഡന്‍റ് ഷൈജ ജോമോൻ, അംഗങ്ങളായ സൗമ്യ, അരുൺ പൂച്ചക്കുഴി, മാത്യു പാലംപറമ്പിൽ, ജോസ് കടത്തലക്കുന്നേൽ, ഷേർളി അഗസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. tdl mltm3 മോട്ടോറിന്‍റെ സ്വിച്ച് ഓൺ പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.