നെടുങ്കണ്ടം: സപ്ലൈകോ പൊതുവിതരണ ഗോഡൗണ്‍ വണ്ടന്‍മേട്ടിലെ സ്റ്റേറ്റ് വെയര്‍ ഹൗസിങ് കോര്‍പറേഷൻ കെട്ടിടത്തിലേക്ക് മാറ്റിയതിനൊപ്പം എട്ട് തൊഴിലാളികളെക്കൂടി അവിടേക്ക് മാറ്റും. കട്ടപ്പന ചുമട്ടുതൊളിലാളി ക്ഷേമ ബോര്‍ഡ് ഓഫിസില്‍ ചേർന്ന ചര്‍ച്ചയിലാണ് തീരുമാനം. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് തൊഴിലാളികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സി.ഐ.ടി.യു 8, ഐ.എന്‍.ടി.യു.സി 5, ബി.എം.എസ് 2 എന്നിങ്ങനെ മൂന്ന് യൂനിയനിലായി 15 തൊഴിലാളികളാണ് നെടുങ്കണ്ടത്തുള്ളത്. ഇതില്‍ സി.ഐ.ടി.യു 4, ഐ.എന്‍.ടി.യു.സി, ബി.എം.എസ് രണ്ട് വീതം എന്നിങ്ങനെയാണ് വണ്ടന്‍മേട്ടിലേക്ക് മാറ്റിയത്. നെടുങ്കണ്ടം താന്നിമൂട്ടില്‍ ഗോഡൗണ്‍ നിര്‍ത്തുന്നതോടെ ലോഡിങ് തൊഴിലാളികളുടെ ജോലി നഷ്ടമാകുമെന്നാരോപിച്ച് തൊഴിലാളികള്‍ സംയുക്തമായി പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്നായിരുന്നു ചര്‍ച്ച. കഴിഞ്ഞ ദിവസം നെടുങ്കണ്ടത്ത് നടന്ന ചര്‍ച്ച അലസിയതിനെ തുടര്‍ന്നാണ് കട്ടപ്പനയില്‍ വീണ്ടും ചര്‍ച്ച നടന്നത്. ലേബര്‍ ഓഫിസര്‍ എ. അജീബിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ബോര്‍ഡ് ഓഫിസര്‍ സൗമ്യ, യൂനിയന്‍ നേതാക്കളായ സുശീലന്‍, രാജു ബേബി, വിനയന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.