തൊടുപുഴ: കാണികളെ ഉദ്വേഗത്തിന്‍റെ മുൾമുനയിൽ നിർത്തുന്ന അഭ്യാസ പ്രകടനങ്ങളുമായി തൊടുപുഴയിൽ നടന്നുവരുന്ന ജംബോ സർക്കസ് മേയ് ഒമ്പതിന് അവസാനിക്കും. ബ്യൂഗിൾ സംഗീതത്തിന്‍റെയും ഡ്രംസെറ്റ് താളങ്ങളുടെയും അകമ്പടിയോടെ കാഴ്ചക്കാരെ ത്രസിപ്പിക്കുന്ന അഭ്യാസപ്രകടനങ്ങൾ കാണാൻ തിരക്കേറുകയാണ്. 40 അടി ഉയരത്തിൽ അന്തരീക്ഷത്തിൽ പറന്നും തിരിഞ്ഞും മറിഞ്ഞുമുള്ള ഊഞ്ഞാലാട്ടം, അമേരിക്കൻ സർക്കസിൽ കണ്ടുവരുന്ന റിങ് ഓഫ് ഡെക്, റഷ്യൻ കലയായ ഉല്ലാഹു, റിങ് ബാലൻസ്, മാന്ത്രിക പ്രകടനങ്ങൾ, സൈക്കിളിങ്, പക്ഷികൾ, കുതിരകൾ, ഒട്ടകം, നായകൾ എന്നിവയുടെ അഭ്യാസങ്ങൾ തുടങ്ങി 26 ഇനങ്ങളാണ് സർക്കസിൽ ഒരുക്കിയിട്ടുള്ളത്. വെങ്ങല്ലൂർ-കോലാനി ബൈപാസ് റോഡിലെ കൂടാരത്തിൽ ദിവസവും ഉച്ചക്ക് ഒരുമണി, വൈകീട്ട് നാല് മണി, രാത്രി ഏഴ് മണി എന്നിങ്ങനെയാണ് പ്രദർശനം. നേപ്പാൾ, ബംഗാൾ, അസം, കണ്ണൂർ എന്നിവിടങ്ങളിൽനിന്നുള്ള കലാകാരന്മാരാണ് അഭ്യാസപ്രകടനങ്ങൾ കാഴ്ചവെക്കുന്നത്. നേത്രചികിത്സ ക്യാമ്പ് കട്ടപ്പന: അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നേതൃത്വം നൽകുന്ന ഇടുക്കി കെയർ ഫൗണ്ടേഷനും നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും സംയുക്തമായി ഇടുക്കി കോഴിമലയിൽ സൗജന്യ നേത്രചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ക്യാമ്പ് ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. തിമിര ശസ്ത്രക്രിയ, കണ്ണ് മാറ്റിവെക്കൽ ശസ്ത്രക്രിയ ഉൾപ്പെടെ നിർദേശിക്കപ്പെട്ടവർക്ക് തുടർചികിത്സ അങ്കമാലി ലിറ്റിൽഫ്ലവർ ഹോസ്പിറ്റലിൽ സൗജന്യമായി നൽകും. വാർഡ് അംഗം ലിനു ജോസ് അധ്യക്ഷതവഹിച്ച ചടങ്ങിൽ മമ്മൂട്ടി കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ എം.ഡി ഫാ. തോമസ് കുര്യൻ മുഖ്യപ്രഭാഷണം നടത്തി. കോഴിമല രാജാവ് രാമൻ രാജമന്നാൻ മുഖ്യാതിഥി ആയിരുന്നു. സാബു കോട്ടപ്പുറം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ആൽബിൻ മണ്ണഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു. TDL eye camp കോഴിമലയിൽ നടന്ന സൗജന്യ നേത്രചികിത്സ ക്യാമ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.