ഭൂപ്രശ്​നം: ന്യൂനപക്ഷ മോർച്ച സമരത്തിലേക്ക്

കട്ടപ്പന: ഇടുക്കി ജില്ലയോട് കാലങ്ങളായി കാണിക്കുന്ന അവഗണനയിലും ഭൂപ്രശ്നങ്ങൾ പരിഹരിക്കാത്തതിലും പ്രതിഷേധിച്ച്​ ഭാരതീയ ജനത ന്യൂനപക്ഷ മോർച്ച ജില്ലയിലുടനീളം സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന്​ ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിർമാണ നിരോധനവും ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരവധി സമരങ്ങൾ നടന്നിട്ടും സർവകക്ഷി യോഗം വിളിച്ച് കുട്ടി പ്രശ്നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടും നാളിതുവരെയായി ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇടതുസർക്കാറിന്​ കഴിഞ്ഞിട്ടില്ലെന്ന്​ അവർ കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ ന്യൂനപക്ഷ മോർച്ച ജില്ല ഭാരവാഹികളായ പി.സി. വർഗീസ്, ദേവസിയ താണുവേലിൽ, ബി.ജെ.പി ദേശീയ കൗൺസിൽ അംഗം ശ്രീനഗരി രാജൻ, നഗരസഭാ കൗൺസിലർ തങ്കച്ചൻ പുരയിടം തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.