കാഡ്‌സ് ജൈവശ്രീ അവാർഡ് പി.സി. ആൻറണിക്ക്

തൊടുപുഴ: കാർഷികമേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് കാഡ്‌സ് ഏർപ്പെടുത്തിയ അവാർഡുകൾ പ്രഖ്യാപിച്ചു. ജൈവരീതിയിലുള്ള സമ്മിശ്ര കൃഷി വിഭാഗത്തിലെ മികച്ച കർഷകനുള്ള ജൈവശ്രീ അവാർഡിന് തൊടുപുഴ ആലക്കോട് സ്വദേശി പി.സി. ആൻറണി അർഹനായി. 10,000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. മറ്റ്​ അവാർഡുകൾ: മകരശ്രീ- സാബു പൊട്ടനാനിക്കൽ, ഏഴല്ലൂർ അർഹനായി; ഹരിതശ്രീ- ഗ്രേസി കുര്യാക്കോസ് പഴയരികണ്ടം; അധ്വാനശ്രീ-സി.വി. സാബു, ചന്ദ്രൻപറമ്പിൽ, മുട്ടം; ബാലകർഷകർക്കുള്ള പച്ചക്കുടുക്ക: ലിയോൺ ബിനോയി, റയൻ ബിനോയി പണച്ചിനാനിക്കൽ മാങ്കുളം; ഉദ്യാനശ്രീ-ജയ്‌മോൾ ജേക്കബ് കച്ചിറയിൽ വണ്ടമറ്റം; മികച്ച നെൽകർഷകനുള്ള കർത്താര്യൻ- ടെഡി ജോസ് തെക്കേക്കര വാഴക്കുളം. 5000 രൂപയും പ്രശസ്തിപത്രവുമാണ്​ പുരസ്കാരം. ഞായറാഴ്ച വൈകീട്ട് കാഡ്‌സ് വില്ലേജ് സ്‌ക്വയറിൽ നടക്കുന്ന ഗ്രീൻ ഫെസ്റ്റ് സമാപന സമ്മേളനത്തിൽ എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് അവാർഡ്​ വിതരണം ചെയ്യും. TDL Antony Kads award പി.സി. ആൻറണി ക്ഷീര കർഷകരുടെ മാർച്ചിൽ പ്രതിഷേധമിരമ്പി തൊടുപുഴ: ക്ഷീര മേഖലയോടുള്ള അവഗണനക്കെതിരെ കേരള സ്​​റ്റേറ്റ്​ മിൽക്ക്​ സൊസൈറ്റീസ്​ അസോ. (കെ.എസ്​.എം.എസ്​.എ) നേതൃത്വത്തിൽ തൊടുപുഴയിലെ ജില്ല ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലേക്ക് മാർച്ചും ധർണയും നടത്തി. തൊടുപുഴ പ്രൈവറ്റ് ബസ്​ സ്റ്റാൻഡ് പരിസരത്തുനിന്ന്​ ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന്​ ക്ഷീരകർഷകർ പ​ങ്കെടുത്തു. അസോ. ജില്ല പ്രസിഡന്‍റ്​ പി.ആർ. സലീംകുമാർ ഉദ്​ഘാടനം ചെയ്തു. തൊടുപുഴ താലൂക്ക്​ പ്രസിഡ്വന്‍റ്​ എം.ടി. ജോണി അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എം.ആർ. അനിൽകുമാർ, ഭാരവാഹികളായ സണ്ണി തെങ്ങുംപള്ളിൽ, എ.ജെ. മാനുവൽ, ജോസുകുട്ടി അരീപ്പറമ്പിൽ, കെ.പി. ബേബി, ടി.ആർ.​ ഗോപാലകൃഷ്ണൻ നായർ, പോൾ മാത്യു, സോണി ചെള്ളാമഠം, സജി കൊച്ചുകുടി, ബിജു പോൾ തുടങ്ങിയവർ സംസാരിച്ചു. TDL Ksheera march കേരള സ്​റ്റേറ്റ്​ മിൽക്ക്​​ സൊസൈറ്റി​ അസോ. ജില്ല കമ്മിറ്റി നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ തൊടുപുഴയിൽ ജില്ല ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലേക്ക്​ നടത്തിയ മാർച്ച്​ കെൽട്രോൺ അനിമേഷൻ കോഴ്​സ്​ തൊടുപുഴ: കെൽട്രോണിന്‍റെ തൊടുപുഴയിലെ നോളഡ്ജ് സെന്‍ററിൽ, അഡ്വാൻസ്​ഡ്​ ഡി​പ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിങ്​ ആന്‍ഡ്​ അനിമേഷൻ ഫിലിം മേക്കിങ്​, ഗ്രാഫിക്​സ്​ ഡിസൈനിങ്​, വെബ്​ ഡിസൈനിങ്​, ഓഡിയോ ആന്‍ഡ്​​ വിഡിയോ എഡിറ്റിങ്​ തുടങ്ങിയ കോഴ്സുകളിലേക്ക്​ അഡ്മിഷൻ തുടരുന്നു. വിവരങ്ങൾക്ക്: 04862228281, 7560965520.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.