മുട്ടം: കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. മരംവീണ് മൂന്ന് വീടുകൾ തകർന്നു. ഒട്ടേറെ പ്രദേശങ്ങളിൽ കൃഷിനാശമുണ്ടായിട്ടുണ്ട്. റബർ, കാപ്പി, കൊടി, കപ്പ, വാഴ, കമുക് തുടങ്ങിയ കാർഷിക വിളകൾ നശിച്ചു. തൊടുപുഴ-പുളിയന്മല സംസ്ഥന പാതയിൽ മൂന്നാംമൈൽ മുതൽ മുട്ടം വരെ രണ്ട് കിലോമീറ്റർ ദൂരം മരങ്ങൾ റോഡിലേക്കുവീണ് ഗതാഗതം തടസ്സപ്പെട്ടു. മുട്ടം- തുടങ്ങനാട് റോഡിലും മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. അരുൺ ചെറിയാൻ പൂച്ചക്കുഴിയുടെ വീട് തേക്കുമരംവീണ് ഭാഗികമായി തകർന്നു. കുഴിയമ്പാട്ട് രാജുവിന്‍റെ ഗോഡൗണിന്‍റെ മേൽക്കുര പറന്നുപോയി. തോട്ടുങ്കര അറയ്ക്കൽ കോളനി സി.ആർ. ബിജിയുടെ വീടിന്‍റെ മേൽക്കൂര പൂർണമായി തകർന്നു. മുട്ടത്തെ വിവിധ പ്രദേശങ്ങളിൽ വ്യാപക കൃഷിനാശമുണ്ട്. റോഡുകളിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതിനാൽ രക്ഷാപ്രവർത്തനം വൈകിയാണ് നടക്കുന്നത്. tdl mltm8 കുഴിയമ്പാട്ട് രാജുവിന്‍റെ ഗോഡൗണിന്‍റെ മേൽക്കൂര പറന്ന് മരത്തിൽ തങ്ങിനിൽക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.