കട്ടപ്പന: കേരള ഹോട്ടൽ ആൻഡ് റെസ്റ്റാറന്‍റ് അസോ. കട്ടപ്പന യൂനിറ്റ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം മേയ് ഒന്നിന് രാവിലെ 10.30ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിന് സമീപം മറ്റപ്പള്ളി ബിൽഡിങ്ങിൽ ആരംഭിക്കുന്ന ഓഫിസ് സംസ്ഥാന പ്രസിഡന്‍റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്യും. കട്ടപ്പന യൂനിറ്റ് പ്രസിഡന്‍റ് സജീന്ദ്രൻ പൂവങ്കാൽ അധ്യക്ഷതവഹിക്കും. ഹോട്ടൽ ഹൈജിൻ മോനിട്ടറിങ് കമ്മിറ്റിയുടെ ഉദ്ഘാടനം കട്ടപ്പന നഗരസഭ അധ്യഷ ബീന ജോബി നിർവഹിക്കും. ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം, സാമ്പാദ്യപദ്ധതിയുടെ ആദ്യഫണ്ട് സ്വീകരണം എന്നിവയും നടക്കും. വാർത്തസമ്മേളനത്തിൽ കട്ടപ്പന യൂനിറ്റ് പ്രസിഡന്‍റ്. സജീന്ദ്രൻ പൂവാങ്കൽ, ബിനോയി സെബാസ്റ്റ്യൻ, സിജികുമാർ, തോമസ് സണ്ണി, ജിബിൻ, ജയേഷ്, സുനിൽ, നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.