തൊടുപുഴ: ജില്ല ഹാൻഡ്ബാൾ അസോസിയേഷന്‍റെയും കുമാരമംഗലം സ്റ്റാർ ക്ലബിന്‍റെയും നേതൃത്വത്തിൽ സമ്മർ പരിശീലനക്യാമ്പ് മേയ് മൂന്നിന് രാവിലെ ഏഴിന് കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. 2003 ജനുവരി ഒന്നിനുശേഷം ജനിച്ചവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8943145334. ബാര്‍ അസോ. ഭാരവാഹികള്‍ ചുമതലയേറ്റു മുട്ടം: ജില്ല ബാര്‍ അസോസിയേഷന്‍റെ 2022-23 വര്‍ഷത്തെ ഭാരവാഹികള്‍ ചുമതലയേറ്റു. അഡ്വ. ജോസ് ജോര്‍ജ് ശാസ്താംകുന്നേൽ, വൈസ് പ്രസിഡന്‍റ് അഡ്വ. അഞ്ജു കെ.സുരേന്ദ്രന്‍, സെക്രട്ടറി അഡ്വ. അഖില്‍ എസ്.ദാസ്, ജോയന്‍റ് സെക്രട്ടറി അഡ്വ. സ്റ്റീഫന്‍ ജേക്കബ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ജിബോയി ചെറിയാന്‍, അഡ്വ. ജോണ്‍ ജോസഫ്, അഡ്വ. എ. അരുണ്‍കുമാർ, അഡ്വ. ഇ.എസ്. ബാദുഷ, അഡ്വ. ബി. ബസാജിന്‍ലാല്‍ എന്നിവരാണ് ചുമതലയേറ്റത്. മല അരയ മഹാസഭ വാർഷികം തൊടുപുഴ: അഖില തിരുവിതാംകൂർ മല അരയ മഹാസഭ തൊടുപുഴ 54ആം ശാഖയുടെ വാർഷിക പൊതുയോഗം സംസ്ഥാന പ്രസിഡന്‍റ് കെ.ബി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി.പി. ബാബു മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ: കെ.കെ. സോമൻ കാക്കരയാനിക്കൽ (പ്രസി), എം.ജി. മിനി കുന്നത്താനിക്കൽ (വൈസ് പ്രസി), പി.എൻ. സജീവൻ ചാമപ്പാറയിൽ (സെക്ര), പി.കെ. രാജേന്ദ്രൻ പൈതക്കൽ (ജോ. സെക്ര), പി.കെ. സുരേന്ദ്രൻ പഴയരിക്കാട്ട് (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.