തൊടുപുഴ: വന്യമൃഗങ്ങളെ സംരക്ഷിക്കാൻ കർഷകരെ കുടിയൊഴിപ്പിക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ പദ്ധതിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റ് പ്രഫ. എം.ജെ. ജേക്കബ് അറിയിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് കൃഷിനാശത്തിൽനിന്ന് കർഷകരെ സംരക്ഷിക്കാൻ ബാധ്യതയുള്ള സർക്കാർ കർഷകരുടെ ഭൂമിയിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങി സ്വൈരവിഹാരം നടത്തട്ടെ എന്ന നിലപാടിലാണ്. ഇതിന്‍റെ ഭാഗമായി കർഷകരെ കൈവശഭൂമിയിൽനിന്ന് തുച്ഛമായ പണംനൽകി കുടിയൊഴിപ്പിക്കുകയാണ്. വന്യമൃഗങ്ങൾക്ക് കാട്ടിൽതന്നെ ഭക്ഷണമൊരുക്കാൻ സംവിധാനം ഏർപ്പെടുത്തണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി പാർട്ടി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ഒപ്പുശേഖരണം സംഘടിപ്പിച്ചിട്ടുണ്ട്. സ്വാഗതസംഘം തൊടുപുഴ: മേയ് 30ന് തൊടുപുഴയിൽ നടക്കുന്ന ആർ.എസ്.പി ലെനിനിസ്റ്റ് ജില്ല സമ്മേളനത്തിന്‍റെ സ്വാഗതസംഘം രൂപവത്കരിച്ചു. യോഗം പാർട്ടി സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ് ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം കെ.എം. ഗംഗാധരൻ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി എം.എസ്. സുരേഷ് ബാബു രക്ഷാധികാരിയും കെ.എം. ഗംഗാധരൻ ചെയർമാനും എ.ആർ. രതീഷ്, എം.കെ. രൂപക്ക് എന്നിവർ ജനറൽ കൺവീനർമാരുമായി 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. പാർട്ടി പ്രതിനിധി സമ്മേളനം കോവൂർ കുഞ്ഞുമോൻ എം.എൽ.എയും സെമിനാർ സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസും ഉദ്ഘാടനം ചെയ്യും. ദ്വിദിന പഠന ക്യാമ്പ് തൊടുപുഴ: കേരള പ്രിന്‍റേഴ്സ് അസോ. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഗമണ്ണിൽ ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പും വ്യവസായ വികസന സെമിനാറും സംഘടിപ്പിച്ചു. ക്യാമ്പിന് ട്രെയിനർ മനോജ് ടി.ബെഞ്ചമിനും പീരുമേട് വ്യവസായ ഓഫിസർ കെ.എ. രഘുനാഥും നേതൃത്വം നൽകി. ജില്ല പ്രസിഡന്‍റ് മധു തങ്കശ്ശേരി അധ്യക്ഷതവഹിച്ചു. അസോ. സംസ്ഥാന രക്ഷാധികാരി പാറത്തോട് ആന്‍റണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.കെ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.