പീരുമേട്​ അഗ്​നിരക്ഷ യൂനിറ്റിന് ആധുനിക വാഹനം

പീരുമേട്: അഗ്​നിരക്ഷ യൂനിറ്റിന് അധുനിക സംവിധാനങ്ങളുള്ള വാഹനം ലഭ്യമായി. വാഴൂർ സോമൻ എം.എൽ.എ വാഹനം ഫ്ലാഗ്ഓഫ് ചെയ്തു. വാഹനാപകടങ്ങൾ ഉണ്ടായാൽ നീക്കംചെയ്യാനുള്ള ഉപകരണം, ഹൈഡ്രോളിക് യൂനിറ്റ്​, അപകടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനും വാഹനങ്ങൾ മുറിച്ചുമാറ്റാനുമുള്ള ഉപകരണം, കിണറുകളിലെ വിഷവാതകം നിർമാർജനം ചെയ്യാനുള്ള ഉപകരണം, മൾട്ടി ഗ്യാസ് ഡിറ്റക്ടർ എന്നിവ ഉൾപ്പെടെ 62 സംവിധാനങ്ങൾ ഉൾപ്പെടുന്നതാണ്​ വാഹനം. സ്റ്റേഷൻ ഓഫിസർ ഷാജഹാൻ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. സാബു, ഗ്രാമപഞ്ചായത്ത് അംഗം ആർ. ദിനേശൻ, റെസ്ക്യു ഓഫിസർ അർജുൻ എന്നിവർ സംസാരിച്ചു. ചിത്രവിവരണം idl - pmd - 1 പീരുമേട്​ അഗ്​നിരക്ഷ യൂനിറ്റിന്‍റെ പുതിയ വാഹനം വാഴൂർ സോമൻ എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.