ടൂവീലർ ഷോറൂം മാനേജറുടെ കൈവിരൽ മുൻ ജീവനക്കാരൻ കടിച്ചു മുറിച്ചതായി പരാതി

കട്ടപ്പന: ടൂവീലർ ഷോറൂം മാനേജറുടെ കൈവിരൽ മുൻ ജീവനക്കാരൻ കടിച്ചുമുറിച്ചതായി പരാതി. കട്ടപ്പന വെള്ളയാംകുടിക്ക്​ സമീപത്തെ ടൂവീലർ ഷോറൂമിന്‍റെ മാനേജർ നത്തുകല്ല് സ്വദേശി ടോമി ജോസഫിന്‍റെ കൈവിരലാണ്​ മുറിച്ചത്​. പാറക്കടവ് സ്വദേശിയായ രഞ്ചുവാണ് മൂന്ന് സുഹൃത്തുക്കൾക്കൊപ്പമെത്തി അതിക്രമം നടത്തിയത്. രഞ്ചുവിനെ മുമ്പ്​ ഈ സ്ഥാപനത്തിൽനിന്ന് പിരിച്ചുവിട്ടിരുന്നു. വാഹനത്തിൽ എത്തിയ രഞ്ചു ടോമിയുമായി ബലപ്രയോഗം നടത്തിയതോടെ എതിർത്തു. അതിനിടെ ടോമിയുടെ കൈവിരലിൽ രഞ്ചു കടിച്ച് മുറിവേൽപിക്കുകയായിരുന്നെന്നാണ് പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.