അടിമാലി: മഴക്കാല പൂർവശുചീകരണ പരിപാടിയുടെയും മൺസൂൺകാല പകർച്ചവ്യാധി നിയന്ത്രണ പരിപാടിയുടെയും ഭാഗമായി അടിമാലി ഗ്രാമ പഞ്ചായത്തിന്‍റെയും ദേവിയാർ കോളനി കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെയും ആഭിമുഖ്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്ക് പരിശീലന പരിപാടി നടത്തി. സി.ഡി.എസ് ഭാരവാഹികൾ, സി.ഡി.എസ് മെംബർമാർ, എ.ഡി.എസ് ഭാരവാഹികൾ, എ.ഡി.എസ് മെംബർമാർ, ആശ-അംഗൻവാടി പ്രവർത്തകർ, ഹരിത കർമസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പ്രസിഡന്റ് ഷേർലി മാത്യു ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി ചെയർമാൻ സി.ഡി. ഷാജി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.