നെടുങ്കണ്ടം: സ്വാഗത പ്രാസംഗികന്‍ വാനോളം പുകഴ്ത്തിയപ്പോൾ വിയോജിപ്പ് പ്രകടിപ്പിച്ച് എം.എം. മണി. നെടുങ്കണ്ടം പടിഞ്ഞാറേ കവലയില്‍ നടന്ന ആധുനിക മാര്‍ക്കറ്റ് നിര്‍മാണോദ്ഘാടന ചടങ്ങായിരുന്നു വേദി. എം.എം. മണി എന്നാല്‍, മലയോരത്തിന്റെ മഹാനായ മണിയാശാനാണെന്നായിരുന്നു സ്വാഗതം പറഞ്ഞ കേരള കോണ്‍ഗ്രസ്-എം നേതാവും നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിജോ നടക്കന്‍റെ വാക്കുകൾ. തുടര്‍ന്ന് യോഗം ഉദ്ഘാടനം ചെയ്യാൻ എഴുന്നേറ്റ എം.എം. മണി, തന്നെ മഹാനാക്കി ചിത്രീകരിച്ചതിനോട് യോജിപ്പില്ലെന്നും മഹാന്മാരുടെ പട്ടികയിൽപെടുത്തി തന്നെ വഷളാക്കരുതെന്നും പറഞ്ഞു. ആളെ പറ്റിക്കുന്ന പണി തനിക്കിഷ്ടമല്ല. സ്ഥാനത്ത് കയറി കുത്തിയിരുന്ന് ചൊറിഞ്ഞ പണി ചെയ്യുന്നതും ഇഷ്ടമല്ല. പൊതുകാര്യത്തില്‍ തനിക്ക് രാഷ്ട്രീയമില്ലെന്നും ചെയ്യാന്‍ പറ്റുന്നത് ചെയ്തിട്ടുണ്ടെന്നും ആയുസ്സും ആരോഗ്യവുമുണ്ടെങ്കില്‍ ഇനിയും ചെയ്യുമെന്നും മണി കൂട്ടിചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.