സെക്രട്ടറിക്ക് കത്ത് നൽകി അടിമാലി: അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനും ഭരണസമിതിക്കുമെതിരെ ആരോപണവുമായി പ്രതിപക്ഷം. വിഷയം അജണ്ടയാക്കി പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് സെക്രട്ടറിക്ക് കത്ത് നൽകി. പഞ്ചായത്ത് ഓഫിസ് വളപ്പിൽ പരസ്യ മദ്യപാനം നടക്കുന്നതായും പി.എം.കെ.എസ്.വൈ പദ്ധതി പരാജയപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് ആരോപണം. ബ്ലോക്ക് പഞ്ചായത്തിലെ ആറ് പ്രതിപക്ഷ അംഗങ്ങളാണ് കത്ത് നൽകിയത്. നാളുകളായി ചില ഭരണപക്ഷ അംഗങ്ങൾ ഓഫിസിൽ പരസ്യമായ മദ്യപാനമാണ് നടത്തുന്നത്. ഇത് ചോദ്യംചെയ്ത വനിത അംഗങ്ങളെ പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ അപമാനിച്ചതായും ഇവർ ആരോപിച്ചു. സ്ഥിരംസമിതി അധ്യക്ഷൻമാരായ കോയ അമ്പാട്ട്, സനല രാജേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ മിനി ലാലു, മേരി ജോർജ്, ജെ. അഖില എന്നിവരാണ് സെക്രട്ടറിക്ക് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.