കട്ടപ്പന: രണ്ടുദിവസമായി കട്ടപ്പനയിൽ നടന്ന കേരള . സംസ്ഥാന സ്റ്റാഫ് കൗൺസിൽ അംഗം അന്നമ്മ ജോസഫ് അനുസ്‌മരണ പ്രമേയവും കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി അനുശോചന പ്രമേയവും അവതരിപ്പിച്ചു. പൊതുസമ്മേളനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്‌തു. അസോ. ജില്ല പ്രസിഡന്‍റ് ടി.എം. ബിനോയി അധ്യക്ഷതവഹിച്ചു. ജില്ല പൊലീസ് സഹകരണസംഘത്തിന്‍റെ ഇ-പാസ്‌ബുക്ക് ലോഗോ മന്ത്രി പ്രകാശിപ്പിച്ചു. അസോ. സംസ്ഥാന പ്രസിഡന്‍റ് എസ്.ആർ. ഷിനോദാസ്, കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്‌മോൻ, ഇടുക്കി ഡിവൈ.എസ്.പി ഇമ്മാനുവൽ പോൾ, ജില്ല പൊലീസ് സഹകരണസംഘം പ്രസിഡന്‍റ് കെ.എസ്. ഔസേഫ്, അസോ. ജില്ല സെക്രട്ടറി പി.കെ. ബൈജു, മുഹമ്മദ് സാലിഹ്, അഖിൽ വിജയൻ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ജില്ല പൊലീസ് മേധാവി ആർ. കറുപ്പസാമി ഉദ്‌ഘാടനം ചെയ്‌തു. ഇ.വി. പ്രദീപൻ, ഡിവൈ.എസ്.പിമാരായ ജിൽസൻ മാത്യു, കെ. സദൻ, കെ.പി.ഒ.എ ജില്ല പ്രസിഡന്‍റ് വി.സി. വിഷ്‌ണുകുമാർ, ആർ. ബൈജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.