നോണ്‍ ടീച്ചിങ്​ സ്റ്റാഫ് അസോ. സമ്മേളനം

നെടുങ്കണ്ടം: കേരള എയ്ഡഡ് സ്‌കൂള്‍ നോണ്‍ ടീച്ചിങ്​ സ്റ്റാഫ് അസോ. കട്ടപ്പന ജില്ല സമ്മേളനവും വിദ്യാഭ്യാസ സെമിനാറും സര്‍വിസില്‍നിന്ന്​ വിരമിച്ചവര്‍ക്ക്​ യാത്രയയപ്പും നടന്നു. വാഴൂര്‍ സോമന്‍ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. അസോ. ജില്ല പ്രസിഡന്‍റ്​ സിജി ജയിംസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ എന്‍.വി. മധു മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി സിബി കോട്ടുപ്പള്ളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അവാര്‍ഡ് ദാനം കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സൻ ജീന ജോബിയും സര്‍വിസില്‍നിന്ന് വിരമിക്കുന്നവരെ ആദരിക്കല്‍ കെ.ജെ. ഷാജിമോനും നിര്‍വഹിച്ചു. അനീഷ് ജോസ്, ഷിബു എം.കോലംകുഴി എന്നിവര്‍ വിദ്യാഭ്യാസ സെമിനാറിന് നേതൃത്വം നല്‍കി. ഭാരവാഹികളായി സിബി കോട്ടുപ്പിള്ളി (പ്രസി), അനീഷ് ജോസ് (സെക്ര), ഷെല്‍ജി മമ്പള്ളില്‍ (ജോ. സെക്ര), ഷിബു എം.കോലംകുഴി (ട്രഷറര്‍), മിനി (വനിത ഫോറം കണ്‍വീനര്‍), സാജു എബ്രഹാം (ഐ.ടി കണ്‍വീനര്‍), സിജി ചാക്കോ, ജോബി ജോസഫ്, അജേഷ് തോമസ്, സില്‍ബി ചുനയംമാക്കല്‍, ബൈജു വര്‍ഗീസ്, ദീപു, പ്രദീപ്, ബിനോയി ദേവസ്യ, ബെന്നി (കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.