മറയൂർ: മറയൂർ മേഖലയിൽ ശിലായുഗ കാലഘട്ടത്തിന്‍റെ അവശേഷിപ്പുകളായ മുനിയറകൾ സംരക്ഷണമില്ലാതെ നശിക്കുന്നു. സംരക്ഷണവേലി പൊളിഞ്ഞതോടെ വിനോദസഞ്ചാരികൾ മുകളിൽകയറി ഇരിക്കുന്നതും നശിപ്പിക്കുന്നതും പതിവാകുന്നു. 3000 മുതൽ 9000 വർഷം വരെ പഴക്കം പറയുന്ന അവശേഷിപ്പുകളാണ് മുനിയറകൾ. ഓരോ പാറക്കല്ലുകളും ചുമരുകളായി നിരത്തി മുകളിൽ ഒരുപാളി കല്ലുകൊണ്ടാണ് ഇവ നിർമിച്ചിരിക്കുന്നത്. ആയുധങ്ങൾ ഇല്ലാത്ത കാലഘട്ടത്തിലായിരുന്നു പ്രകൃതിദത്തമായ രീതിയിൽ നിർമാണം. പ്രദേശത്ത് മൂന്നടി മുതൽ അഞ്ചടിവരെ പൊക്കമുള്ളതാണ് മുനിയറകൾ എന്നറിയപ്പെടുന്ന കൽ വീടുകൾ. 1978ൽ ആദ്യമായി മറയൂരിലെ മുനിയറകളെക്കുറിച്ച് മേഖലയിൽ സർവേ ആരംഭിച്ചു. തുടർന്ന് ഒട്ടേറെ പുരാവസ്തു വിദഗ്ധരെത്തി ഗവേഷണം നടത്തി. തമിഴ്നാട്ടിൽനിന്ന് ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽനിന്ന് വിദ്യാർഥികളെ ഇവിടെയെത്തിച്ച് മുനിയറകളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. മുനിയറകളുടെ സംരക്ഷണത്തിന് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് സംരക്ഷണ വേലിയും നിർമിച്ചിരുന്നു. മൂന്നുവർഷം മുമ്പ് ആർക്കിയോളജിക്കൽ വകുപ്പ് സ്ഥിരമായി രണ്ട് വാച്ചർമാരെയും നിയമിച്ചു. എന്നാൽ, ഇവർ ഇപ്പോൾ പ്രദേശത്തില്ല. മേഖലയിൽ വിനോദസഞ്ചാരികൾ വർധിച്ചതോടെ അനാഥമായി കിടക്കുന്ന മുനിയറകൾ സന്ദർശിക്കുന്നവർ മുകളിൽ കയറി ഇരിക്കുകയും നൃത്തം ചെയ്യുകയും ഫോട്ടോ എടുക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. മുനിയറകളുടെ നാശത്തിന് വഴിതെളിക്കുന്ന പ്രവർത്തനങ്ങൾ സഞ്ചാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതായും പരാതിയുണ്ട്. വർഷങ്ങൾക്കുമുമ്പ് പഞ്ചായത്തിന്‍റെ ഫണ്ടിൽ നിർമിച്ച സംരക്ഷണ വേലി പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പുരാവസ്തു വകുപ്പ് മേഖലയിലുള്ള അവശേഷിപ്പുകൾക്ക് മുൻഗണന നൽകുന്നില്ല എന്നാണ് ആരോപണം. ചിത്രം. TDL marayoor മറയൂർ മുരുകൻമലയിൽ മുനിയറ സംരക്ഷണത്തിനായി നിർമിച്ച വേലി പൊളിഞ്ഞനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.