കട്ടപ്പന: ഇരട്ടയാർ കാറ്റാടി കവല കുരിശുംമൂട്ടിൽ പടി-കിഴക്കേടത്ത് പടി റോഡ് നവീകരിച്ച് പ്രദേശവാസികൾക്ക് തുറന്നുനൽകി. ഇരട്ടയാർ സൻെറ് തോമസ് ദേവാലയ വികാരി ഫാ. ജോസ് കരിവേലിക്കൽ ഉദ്ഘാടനം നിർവഹിച്ചു. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജിൻസൺ വർക്കി അധ്യക്ഷതവഹിച്ചു. കുടിയേറ്റ കാലത്തോളം പഴക്കമുള്ള റോഡിന്‍റെ കുറച്ചുഭാഗം പ്രദേശവാസികളുടെ സഹകരണത്തോടെ വീതികൂട്ടി ഗതാഗതയോഗ്യമാക്കുകയായിരന്നു. പ്രദേശത്തെ പഞ്ചായത്ത് അംഗം റെജി ഇലപ്പുലിക്കാട്ട് പന്ത്രണ്ടേകാൽ ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്. പഞ്ചായത്ത് അംഗങ്ങളായ ജോസ് തച്ചാപറമ്പിൽ, ജോസുകുട്ടി, രതീഷ്, സജി, ഷിജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.