പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവം: ഒന്നാംപ്രതിയെ കസ്റ്റഡിയിൽ വിട്ടു

മുട്ടം: പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒന്നാംപ്രതിയെ കോടതി രണ്ടുദിവസത്തേക്ക് പൊലീസ്​ കസ്റ്റഡിയിൽവിട്ടു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് രണ്ടാം പ്രതിയെ ആശുപത്രിയിലാക്കി. കുമാരമംഗലം മംഗലത്ത് രഘു എന്ന ബേബിയെയാണ് (51) 20ന്​ ഉച്ചക്ക് ഒരുമണി വരെ പോക്സോ പ്രത്യേക കോടതി ജഡ്ജ് നിക്സൺ എം.ജോസഫ് പൊലീസ്​ കസ്റ്റഡിയിൽ വിട്ടുനൽകിയത്. കസ്റ്റഡി അപേക്ഷ പരിഗണിക്കവെ രണ്ടാംപ്രതി പെരിന്തൽമണ്ണ മാളിയേക്കൽ ജോൺസൺ (50) കോടതിയിൽ കുഴഞ്ഞുവീണു. ഇയാളെ ഉടൻ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുന്ന സമയത്തും ജോൺസണ്​ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ആരോഗ്യനില മെച്ചപ്പെടുന്നതിന് അനുസരിച്ച് ജോൺസന്‍റെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. ഒന്നാംപ്രതി രഘുവാണ് ആവശ്യക്കാരിൽനിന്ന്​ പണംവാങ്ങി പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിക്കാൻ ഇടനിലക്കാരനായി പ്രവർത്തിച്ചത്. പീഡനം നടന്ന സ്ഥലങ്ങളിൽ കൊണ്ടുപോയി അന്വേഷണം നടത്തുന്നതിന് പ്രതികളെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഒന്നാംപ്രതിയുടെ വീട്ടിൽ​വെച്ച് അമ്മയുടെ അറിവോടെ പെൺകുട്ടി പീഡനത്തിന്​ ഇരയായതായി പൊലീസ്​ കണ്ടെത്തിയിട്ടുണ്ട്. ചിത്രം TDL Pocso: കോടതിയിൽ കുഴഞ്ഞുവീണ രണ്ടാംപ്രതി ജോൺസനെ ആശുപത്രിയിലേക്ക്​ മാറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.