പൊതുകിണർ ശുചീകരിച്ചു

മൂലമറ്റം: ബി.ജെ.പി അറക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ . പഞ്ചായത്തിലെ എ.കെ.ജി കോളനിക്ക് നടുവിലുള്ള മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായിരുന്ന കിണറാണ് ശുചീകരിച്ചത്. കിണർതേകി മണ്ണും കല്ലും ചളിയും നീക്കി പരിസരവും ശുചീകരിച്ച് കിണർ പൊതുജനത്തിന് ഉപയോഗിക്കത്തക്ക രീതിയിലാക്കുകയായിരുന്നു. ബി.ജെ.പി അറക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്​ എം.കെ. രാജേഷിന്‍റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനം ഗ്രാമപഞ്ചായത്ത്​ അംഗം പി.എ. വേലുക്കുട്ടൻ ഉദ്​ഘാടനം ചെയ്തു. പി.വി. സൗമ്യ, കെ.പി. മധുസൂധനൻ, പി.കെ. അജീഷ്, ഉത്രാടം കണ്ണൻ എന്നിവർ നേതൃത്വം നൽകി. tdl mltm ബി.ജെ.പി അറക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുകിണർ ശുചീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.