വന്യജീവി ആക്രമണം: സര്‍വകക്ഷി സംഘത്തെ അയക്കണം -ഫ്രാന്‍സിസ് ജോര്‍ജ്

ചെറുതോണി: വന്യജീവികൾ കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലുമിറങ്ങി നടത്തുന്ന ഉപദ്രവങ്ങളുടെ ഗൗരവം കേന്ദ്രസര്‍ക്കാറിനെ ബോധ്യപ്പെടുത്താന്‍ സർവകക്ഷി സംഘത്തെ അയക്കണമെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് ഇടുക്കി നിയോജക മണ്ഡലം നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി കേരളത്തില്‍ പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയുടെ നിലപാട് പിന്‍വലിക്കണം. നിർദേശം കേന്ദ്രം തള്ളിക്കളഞ്ഞുവെന്ന വാദമുന്നയിച്ച് ഉത്തരവാദിത്തത്തില്‍നിന്ന്​ ഒളിച്ചോടരുതെന്ന് അദ്ദേഹം സര്‍ക്കാറിനോട് അഭ്യർഥിച്ചു. കൃഷിഭൂമിയില്‍ അതിക്രമിച്ചു കയറുന്ന വന്യജീവികളെ വേട്ടയാടാന്‍ കര്‍ഷകന് അവകാശം നല്‍കുന്ന നിയമ നിർമാണത്തിന് സര്‍ക്കാര്‍ തയാറാകണം. പാര്‍ട്ടി അംഗത്വ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 30ന് മുമ്പായി വാര്‍ഡ് തലങ്ങളില്‍ പൂര്‍ത്തീകരിക്കുന്നതിന് യോഗം തീരുമാനിച്ചു. നിയോജക മണ്ഡലം പ്രസിഡന്‍റ് ജോയി കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് പ്രഫ. എം.ജെ. ജേക്കബ്, കര്‍ഷക യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് വെട്ടിയാങ്കല്‍, പാര്‍ട്ടി ജില്ല സെക്രട്ടറിമാരായ ഫിലിപ്പ് മലയാറ്റ്, സിനു വാലുമ്മേല്‍, ബെന്നി പുതുപ്പാടി തുടങ്ങിയവര്‍ സംസാരിച്ചു. വിവാഹം തൊടുപുഴ: അച്ചൻകവല പൂണോത്ത്​ കെ. അനിലിന്‍റെയും മായയുടെയും മകൻ അർജുൻ എ. നായരും പാലാ വള്ളിച്ചിറ വള്ളിക്കാട്ടിൽ ബി. വേണുഗോപാലിന്‍റെയും മിനിയുടെയും മകൾ രേവതിയും വിവാഹിതരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.