കെ.പി.എം.എസ് യൂനിയൻ സമ്മേളനം

തൊടുപുഴ: സ്​പെഷൽ റിക്രൂട്ട്​മെന്‍റ്​ പുനഃസ്ഥാപിക്കണമെന്നും സെക്രട്ടേറിയറ്റ്​ അടക്കം സ്ഥാപനങ്ങളിൽ നിലവിലുള്ള പട്ടികജാതി, പട്ടികവർഗ ഒഴിവുകൾ ഉടൻ നികത്തണമെന്നും കേരള പുലയർ മഹാസഭ (കെ.പി.എം.എസ്​) തൊടുപുഴ യൂനിയൻ സമ്മേളനം ആവശ്യപ്പെട്ടു. കെ.പി.എം.എസ്​ ജില്ല പ്രസിഡന്‍റ്​ ഉല്ലാസ്​ കരുണാകരൻ ഉദ്​ഘാടനം ചെയ്തു. സെക്രട്ടറിയുടെ ചുമതലയുള്ള ടി.കെ. ഹരിദാസ്​ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. ഭാസ്കരൻ, കെ.എം. ബാബു, അമ്മിണി കരുണാകരൻ, വി.ജി. മാധവി, രേഷ്മ സുശീലൻ, കെ.വി. ഷാജി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.വി. ഷാജി (പ്രസി), കെ.എം. ബാബു (സെക്ര), സി. ഷാജി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. TDL KPMS കെ.പി.എം.എസ് തൊടുപുഴ യൂനിയൻ സമ്മേളനം ജില്ല പ്രസിഡന്‍റ്​ ഉല്ലാസ്​ കരുണാകരൻ ഉദ്​ഘാടനം ചെയ്യുന്നു പാരാലീഗല്‍ വളന്‍റിയർ നിയമനം തൊടുപുഴ: ദേവികുളം താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റി പാരാലീഗല്‍ വളന്‍റിയര്‍മാരെ തെരഞ്ഞെടുക്കുന്നു. അപേക്ഷകര്‍ എസ്.എസ്.എൽ.സി പാസായവരും 18 വയസ്സ്​ പൂര്‍ത്തിയായവരുമായിരിക്കണം. അധ്യാപകര്‍, ഗവ. സര്‍വിസില്‍നിന്ന്​ വിരമിച്ചവര്‍, മുതിര്‍ന്ന പൗരന്മാര്‍, അംഗൻവാടി വര്‍ക്കര്‍മാര്‍, ഡോക്ടര്‍മാര്‍, എം.എസ്​.ഡബ്ല്യു, നിയമവിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്വയംസഹായ സംഘങ്ങള്‍ തുടങ്ങിയവര്‍ക്ക് വളന്‍റിയര്‍മാരായി പ്രവര്‍ത്തിക്കാം. സേവനം സൗജന്യമാണ്. താൽപര്യമുള്ളവര്‍ സ്വന്തമായി തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ചെയര്‍മാന്‍, ദേവികുളം താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റി, ദേവികുളം കോടതി സമുച്ചയം, ദേവികുളം പി.ഒ, പിന്‍-685613 എന്ന വിലാസത്തില്‍ മേയ് 10ന്​ മുമ്പ്​ എത്തിക്കണം. അപേക്ഷ ക്ഷണിച്ചു ഇടുക്കി: വൃദ്ധസദനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും സാമൂഹികനീതി വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ലെയ്സന്‍ വര്‍ക്ക് ചെയ്യുന്നതിനുമായി ടെക്നിക്കല്‍ അസിസ്റ്റന്‍റിന്‍റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ശമ്പളം 21000+ 250 (ടി.എ). കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്കാണ്​ നിയമനം. പ്രായപരിധി 18-35. നിശ്ചിത യോഗ്യതയുള്ളവർ വയസ്സ്​, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം വെള്ളപേപ്പറില്‍ അപേക്ഷ തയാറാക്കി സമര്‍പ്പിക്കണം. മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ അപേക്ഷയില്‍ രേഖപ്പെടുത്തണം. അപേക്ഷ അയക്കേണ്ട വിലാസം ജില്ല സാമൂഹികനീതി ഓഫിസര്‍, സാമൂഹികനീതി ഓഫിസ്, ഇടുക്കി, മൂന്നാംനില, മിനി സിവില്‍ സ്​റ്റേഷന്‍, തൊടുപുഴ. അവസാന തീയതി മേയ് അഞ്ച്​ വൈകീട്ട് അഞ്ച്​. കൂടുതൽ വിവരങ്ങൾക്ക്​: 0486 2228160.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.