ജില്ലയിലെ ഭൂ പ്രശ്നങ്ങൾ: എൽ.ഡി.എഫ് ജില്ല കമ്മിറ്റിയിൽ വിമർശനം

ഇടുക്കി: ജില്ലയിലെ ഭൂ പ്രശ്നങ്ങൾ ഉൾപ്പെടെ അടിയന്തരമായി പരിഹരിക്കാത്തതിൽ എൽ.ഡി.എഫ് ജില്ല കമ്മിറ്റിയിൽ രൂക്ഷ വിമർശനം. പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുമെന്ന്​ സർക്കാർ ഉറപ്പുനൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടാകുന്നി​ല്ലെന്നാണ്​ കമ്മിറ്റിയിൽ വിമർശനമുയർന്നത്​. ഭൂമി പ്രശ്നങ്ങൾക്കും കൈവശക്കാർക്കും പട്ടയം നൽകുന്നതിന് പ്രഥമ പരിഗണന നൽകുമെന്നായിരുന്നു ഇടതുസർക്കാറിന്‍റെ വാഗ്ദാനം. എന്നാൽ, തുടർ ഭരണം ലഭിച്ചിട്ടും ഇതുവരെ നടപടിയൊന്നുമുണ്ടായില്ല. പട്ടയം നൽകുന്നതിന് ഭൂപതിവ് നിയമം പരിഷ്ക്കരിക്കുമെന്ന് മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ ഉറപ്പുനൽകിയിരുന്നു. ഇത്​ പാലിക്കാത്തതിനെതിരെ പ്രതിപക്ഷ സംഘടനകൾ പ്രത്യക്ഷസമരം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്​. ഈ സാഹചര്യത്തിലാണ്​ എൽ.ഡി.എഫ് യോഗം വിളിച്ചത്​. പ്രശ്നപരിഹാരത്തിനായി മുന്നോട്ടുപോകാനാണ് ജില്ല കമ്മിറ്റി തീരുമാനം. ഈയാഴ്ച തന്നെ ഇടതുനേതാക്കൾ മുഖ്യമന്ത്രിയെയും വൈദ്യുതി മന്ത്രിയെയും നേരിൽ കാണാനും വട്ടവടയിലെ നീലക്കുറിഞ്ഞി ഉദ്യാന അതിർത്തി നിർണയം വേഗത്തിലാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ഈസ്റ്റർ ആഘോഷം Atn. Add Easter ചെറുതോണി: ഉയിർപ്പ് തിരുനാളിനോട്​ അനുബന്ധിച്ച് ഭൂമിയാംകുളം സെന്‍റ്​ സെബാസ്റ്റ്യൻസ് പള്ളിയിൽ നടന്ന പാതിരാ കുർബാനക്ക്​ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകി. പാതിര കുർബാനയോട്​ അനുബന്ധിച്ച് വിശ്വാസികൾ നഗരപ്രദക്ഷിണം നടത്തി. ഇടവക വികാരി ഫാ. മാത്യു തടത്തിൽ, ഫാ. മാത്യു മണ്ണുക്കുളത്ത് എന്നിവർ സഹകാർമികരായി. TDL Easter ഭൂമിയാംകുളം സെന്‍റ്​ സെബാസ്റ്റ്യൻസ് പള്ളിയിൽ നടന്ന പാതിരാ കുർബാനക്ക് ഇടുക്കി രൂപത ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.