കട്ടപ്പന: പീഡസഹനത്തിന്റെയും കുരിശുമരണത്തിന്റെയും ഒടുവിൽ മൂന്നാം നാൾ യേശുക്രിസ്തുവിന്‍റെ ഉയിർത്തെഴുന്നേൽപിനെ അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷിച്ചു. ദേവാലയങ്ങളിൽ പുലർച്ച മൂന്നിന് ഉയിർപ്പ് തിരുക്കർമങ്ങളും കുർബാനയും പ്രദക്ഷിണവും നടന്നു. പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം വിശ്വാസികൾ പരസ്പരം ആശ്ലേഷിച്ച് ഈസ്റ്റർ ആശംസകൾ നേർന്നു. കട്ടപ്പന സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ ഈസ്റ്റർ കർമങ്ങൾക്കും പ്രദക്ഷിണത്തിനും ഫൊറോ വികാരി ഫാ. വിൽഫിച്ചൻ തെക്കേവയലിൽ നേതൃത്വം നൽകി. അസി. വികാരിമാരായ ഫാ. സുനിൽ ചെറുശ്ശേരി, ഫാ. നോബിൾ പൊടിമറ്റത്തിൽ, ഫാ. ലിജോ പാത്തിക്കൽ തുടങ്ങിയവർ സഹകർമികത്വം വഹിച്ചു. തുടർന്ന് രാവിലെ 5.45 നും 7.30 നും 9.15 നും 11നും കുർബാനയും നടന്നു. വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ നടന്ന പാതിര കുർബാനക്കും ഈസ്റ്റർ കർമങ്ങൾക്കും ഫൊറോന വികാരി ഫാ. തോമസ് മണിയങ്ങാട്ട്, അസി. വികാരിമാരായ ഫാ. എബ്രഹാം കൊച്ചുപറമ്പിൽ, ഫാ. സാവിയോ കാട്ടുപാലം എന്നിവർ നേതൃത്വം നൽകി. അണക്കര, ഉപ്പുതറ ഫൊറോന ദേവാലയങ്ങളിലും പാതിര കുർബാനയും മറ്റു തിരുകർമങ്ങളും നടന്നു. ഫോട്ടോ: കട്ടപ്പന ഫൊറോന ദേവാലയത്തിൽ ഈസ്റ്റർ തിരുകർമങ്ങളോടനുബന്ധിച്ച് ക്രിസ്തുരൂപം എഴുന്നള്ളിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.