വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാൾ ഉദ്ഘാടനം

അടിമാലി: നവീകരിച്ച വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്‍റെ ഉദ്ഘാടനം നടന്നു. വര്‍ഷങ്ങള്‍ പഴക്കമുണ്ടായിരുന്ന വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്‍റെ മേല്‍ക്കൂരയടക്കം ബലക്ഷയം വന്നനിലയിലായിരുന്നു. തുടര്‍ന്നാണ് പഞ്ചായത്തിന്‍റെ പത്തുലക്ഷം രൂപ വിനിയോഗിച്ച് കമ്യൂണിറ്റി ഹാളിന്‍റെ നവീകരണം നടത്തിയത്. മേല്‍ക്കൂരയാകെ പൊളിച്ചുനീക്കി ഉയരം വര്‍ധിപ്പിച്ച് പുനര്‍നിര്‍മിച്ചു. പുതിയ ടൈല്‍ വിരിക്കുകയും പെയിന്‍റിങ്​ നടത്തി കെട്ടിടം മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. വയറിങ്​ ജോലികളും പൂര്‍ത്തീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ മഞ്ചു ബിജു ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കെ.ബി. ജോണ്‍സന്‍ അധ്യക്ഷതവഹിച്ചു. idl adi 2 vtl ചിത്രം: നവീകരിച്ച വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്‍റെ ഉദ്ഘാടനം പ്രസിഡന്‍റ്​ മഞ്ചു ബിജു നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.