ഉരുൾപൊട്ടലിൽ മൂടിപ്പോയ പൊതുകിണർ പുനഃസ്ഥാപിക്കണം

മൂലമറ്റം: ഉരുൾപൊട്ടലിൽ മൂടിപ്പോയ പൊതുകിണർ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പൂച്ചപ്രയിൽ വഴിയോരത്ത് ഉണ്ടായിരുന്ന പൊതുകിണറാണ് 2021 ഒക്ടോബര്‍ 16ലെ ഉരുള്‍പൊട്ടലിൽ കല്ലും മണ്ണും ഒഴുകിയെത്തി മൂടിപ്പോയത്. അമ്പതോളം കുടുംബങ്ങളുടെ ആശ്രയമായിരുന്ന കിണർ കടുത്ത വേനലിൽ പോലും വറ്റിയിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഈ കിണറിനെ ആശ്രയിച്ചിരുന്ന കുടുംബങ്ങളൊക്കെ ഇപ്പോൾ കുടിവെള്ളം തേടി മറ്റിടങ്ങളിൽ അലയേണ്ട അവസ്ഥയാണ്. വെള്ളിയാമറ്റം പഞ്ചായത്തിന്‍റെ സംരക്ഷണയിലായിരുന്നു കിണർ. താഴ്​ഭാഗത്തുള്ള ഓലികൾ ജലസമൃദ്ധമാക്കിയിരുന്നതും ഈ കിണറാണ്​. സമീപത്തെ കുടിവെള്ള സ്രോതസ്സുകളെല്ലാം വറ്റുമ്പോഴും കിണറ്റിലെ ജലസമൃദ്ധിക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. ദുരന്തം നടന്ന്​ ഒരുവർഷം കഴിയുമ്പോഴും ജലസ്രോതസ്സ്​ വീണ്ടെടുത്തു സംരക്ഷിക്കാന്‍ നടപടിയില്ല. tdl mltm ഉരുൾപൊട്ടലിൽ മണ്ണും കല്ലും വന്നടിഞ്ഞ് പൂച്ചപ്രയിലെ കിണർ മൂടിപ്പോയനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.