സകാത് പാവപ്പെട്ടവന്‍റെ അവകാശം -ഇംദാദുല്ല നദ്​വി

തൊടുപുഴ: സകാത്​ അർഹരിലേക്ക്​ എത്തിക്കാനുള്ള വ്യവസ്ഥാപിത സംവിധാനങ്ങൾ സ്വാഗതാർഹമാണെന്ന്​ തൊടുപുഴ ടൗൺ പള്ളി ചീഫ്​ ഇമാം ഇംദാദുല്ല നദ്​വി. തൊടുപുഴ സകാത്​ കമ്മിറ്റി സംഘടിപ്പിച്ച 'സാമൂഹിക പുരോഗതിക്ക്​; സംഘടിത സകാത്​' ബോധവത്​കരണ സംഗമം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാങ്ങുന്നവനെ സ്വയം പര്യാപ്തനാക്കുന്ന വിധമാകണം സകാത്തിന്‍റെ വിതരണം നടത്തേണ്ടത്​. സമ്പത്തിന്‍റെ സകാത്​ ഔദാര്യമല്ല; അത്​ പാവപ്പെട്ടവന്‍റെ അവകാശമാണ്​. സകാത്​ പരമ്പരാഗതമായി ചിലർമാത്രം വാങ്ങുകയും ചിലർ മാത്രം കൊടുക്കുകയും ചെയ്യുന്ന രീതി മാറണം. അറിവില്ലായ്മ​ മൂലോമോ അലസത കാരണമോ കഴിവുണ്ടായിട്ടും സകാത്​ നൽകാത്തവർ സമുദായത്തിലുണ്ട്​. ഇത്​ കുറ്റകരമായ അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ശാന്തപുരം അൽജാമിയ അൽഇസ്​ലാമിയ ഡെപ്യൂട്ടി റെക്ടർ കെ.എം. അഷ്​റഫ് മുഖ്യപ്രഭാഷണം നടത്തി. സാമ്പത്തിക വളർച്ചയിലും ദാരിദ്ര്യ നിർമാർജനത്തിലും വലിയ പുരോഗതി ഉണ്ടാക്കാൻ കഴിയുന്ന സംരംഭമാണ് ഇസ്​ലാമിലെ സകാത്​ വ്യവസ്ഥയെന്ന്​ അദ്ദേഹം പറഞ്ഞു. അത്​ ദരിദ്രനെ സ്വയം പര്യാപ്തനാക്കും. സാധാരണക്കാരന്‍റെ കൈയിൽ പണം എത്തിയാലെ മാർക്കറ്റിൽ ചലനമുണ്ടാകൂ. അത്​ നാടിന്‍റെ മൊത്തം പുരോഗതിക്ക് ആക്കം കൂട്ടുന്നു. സകാത്​ വ്യവസ്ഥാപിതമായി നിർവഹിക്കപ്പെടുമ്പോഴാണ്​ ഈ ഗുണങ്ങൾ ലഭ്യമാകുക എന്നും ചൂണ്ടിക്കാട്ടി. യോഗത്തിൽ സകാത്​ കമ്മിറ്റി ചെയർമാൻ അഡ്വ.ഇ.എസ്​. മൂസ അധ്യക്ഷതവഹിച്ചു. പി.പി കാസിം മൗലവി സ്വാഗതവും അഫ്​സൽ ജമാൽ നന്ദിയും പറഞ്ഞു. FOTO - ​​TDL SAKATH തൊടുപുഴ സകാത്​ കമ്മിറ്റി സംഘടിപ്പിച്ച 'സാമൂഹിക പുരോഗതിക്ക്​; സംഘടിത സകാത്​' ബോധവത്​കരണ സംഗമം തൊടുപുഴ ടൗൺ പള്ളി ചീഫ്​ ഇമാം കെ.എസ്.​ ഇംദാദുല്ല നദ്​വി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.