വേനൽ മഴയിൽ ചുരുളിയിൽ വെള്ളം എത്തി: മനം നിറഞ്ഞ് സഞ്ചാരികൾ

കുമളി: കടുത്ത വേനൽ ചൂടിനൊടുവിൽ മഴയെത്തിയതോടെ സംസ്ഥാന അതിർത്തിയിലെ ചുരുളി വെള്ളച്ചാട്ടം സജീവമായി. കാട്ടിനുള്ളിലൂടെ ഒഴുകിയെത്തുന്ന തണുത്ത വെള്ളത്തിൽ കുളിക്കാനെത്തുന്ന വിനോദസഞ്ചാരികളും നാട്ടുകാരും മനം നിറഞ്ഞാണ് മടങ്ങുന്നത്. പെരിയാർ കടുവ സങ്കേതത്തോട് ചേർന്നുകിടക്കുന്ന തമിഴ്നാട് അതിർത്തിയിലെ മേഘമല വന്യജീവി സങ്കേതത്തിനുള്ളിലാണ് ചുരുളി വെള്ളച്ചാട്ടം. വേനലിൽ വറ്റിപ്പോയ വെള്ളച്ചാട്ടം കഴിഞ്ഞ ശനിയാഴ്ച മുതലാണ് വീണ്ടും സജീവമായത്. വെള്ളം വറ്റിയതോടെ ഇങ്ങോട്ടുള്ള സഞ്ചാരികളുടെ വരവിന് വനം വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വെള്ളച്ചാട്ടം വീണ്ടും സജീവമായതോടെ നിയന്ത്രണം നീക്കിയത് സഞ്ചാരികൾക്ക് ആശ്വാസമായി. തേനി ജില്ലയിലെ കമ്പത്തിനു സമീപമുള്ള ചുരുളി വെള്ളച്ചാട്ടത്തിൽ കുളിക്കാനും ചിത്രങ്ങളെടുക്കാനും തേക്കടിയിലെത്തുന്ന വിനോദസഞ്ചാരികളും പോകാറുണ്ട്. മേഘമല, തൂവാനം, അരിശിപ്പാറ, രക്തപ്പാറ എന്നിവിടങ്ങളിൽനിന്നാണ് വെള്ളം ചുരുളിയിലെത്തുന്നത്. മലമുകളിൽ ചെറിയ അണകെട്ടി ഇവിടെ നിന്നുള്ള ജലത്തിൽ തമിഴ്നാട് വൈദ്യുതി ഉൽപാദനവും നടത്തുന്നുണ്ട്. Cap: തേനി ജില്ലയിലെ ചുരുളി വെള്ളച്ചാട്ടത്തിൽ കുളിക്കുന്ന സഞ്ചാരികൾ ......

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.