ഓശാന ഞായർ ലാളിത്യത്തിന്‍റെ സന്ദേശം -മാർ മാത്യു അറക്കൽ

കട്ടപ്പന: ഓശാന ഞായർ വിനയത്തിന്റെയും ലാളിത്യത്തിന്റെയും സന്ദേശമാണ് ലോകത്തിന്​ നൽകുന്നതെന്ന്​ കാഞ്ഞിരപ്പള്ളി രൂപത മുൻ മെത്രാൻ മാർ മാത്യു അറക്കൽ. കട്ടപ്പന സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ ഓശാന ഞായർ തിരുകർമങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. ഫാ. സോബിൻ പരിന്തിരിക്കൽ, ഫെറോന വികാരി വിൽഫിച്ചൻ തെക്കേവയലിൽ, സഹവികാരിമാരായ നോബിൾ പൊടിമറ്റത്തിൽ, ലിജോ പാത്തിക്കൽ, സുനിൽ ചെറുശ്ശേരി തുടങ്ങിയവർ സഹകാർമികത്വം വഹിച്ചു. വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ നടന്ന ഓശാന ഞായർ തിരുക്കർമങ്ങൾക്കും കുരുത്തോല പ്രദക്ഷിണത്തിനും ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യകർമികത്വം വഹിച്ചു. ഫൊറോന വികാരി തോമസ് മണിയങ്ങാട്ട്, അസിസ്റ്റന്റ് വികാരിമാരായ ഫാ. എബ്രഹാം കൊച്ചുപറമ്പിൽ, ഫാ. സാവിയോ കാട്ടുപാലം തുടങ്ങിയർ സഹകാർമികരായി. അണക്കര, ഉപ്പുതറ ഫെറോന ദേവാലയങ്ങളിലും ഓശാന ഞായർ തിരുകർമങ്ങളോടനുബന്ധിച്ച്​ കുരുത്തോല വിതരണവും പ്രദക്ഷിണവും നടന്നു. ഹൈറേഞ്ചിലെ മറ്റ്​ ദേവാലയങ്ങളിലും പ്രത്യേക തിരുകർമങ്ങളും കുരുത്തോല വിതരണവും പ്രദക്ഷിണവും നടന്നു. ഈ ആഴ്ച വിശുദ്ധ വാരമായാണ് ക്രൈസ്തവർ ആചരിക്കുന്നത്. യേശുവിന്റെ ഒടുവിലത്തെ അത്താഴത്തെ അനുസ്മരിക്കന്ന പെസഹ ആചരണവും പീഡസഹനവും കുരിശുമരണവും അനുസ്മരിക്കുന്ന ദുഃഖവെള്ളിയും യേശുവിന്റെ ഉയർത്തെഴുന്നേൽപിനെ അനുസ്മരിക്കുന്ന ഈസ്റ്ററും അമ്പത് നോമ്പിന്റെ സമാപനവും ഈ വാരത്തിലാണ് ആഘോഷിക്കുന്നത്. ഫോട്ടോ: കട്ടപ്പന സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ ഓശാന ഞായർ കർമങ്ങൾക്കിടെ നവജാതശിശുവിനും മുത്തശ്ശിക്കും കാഞ്ഞിരപ്പള്ളി രൂപത മുൻ മെത്രാൻ മാർ മാത്യു അറക്കൽ കുരുത്തോല നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.