'വ്യാജമദ്യ നിര്‍മാണകേന്ദ്രം: അന്വേഷണം വേണം'

നെടുങ്കണ്ടം: എഴുകുംവയല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന വ്യാജമദ്യ നിർമാണ കേന്ദ്രത്തെക്കുറിച്ച്​ സമഗ്ര അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം കമ്മിറ്റി. കേന്ദ്രം നടത്തിപ്പുകാരായിരുന്ന രണ്ടുപേര്‍ സി.പി.എം പ്രവര്‍ത്തകരാണ്. ഇവര്‍ക്ക് ആരാണ് പണവും മറ്റ് സഹായങ്ങളും നല്‍കിയതെന്ന് അന്വേഷിക്കണം. കേസില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന വ്യക്തിയുടെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്ന വന്‍ തുക പിന്‍വലിക്കുന്നതുവരെ അറസ്റ്റ് നടക്കാതിരുന്നത്​ ചില ഉന്നത സി.പി.എം നേതാക്കളുടെയും ചില പൊലീസ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണെന്ന്​ മണ്ഡലം പ്രസിഡന്‍റ്​ കെ.എന്‍. തങ്കപ്പന്‍, അനില്‍ കട്ടൂപ്പാറ എന്നിവര്‍ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.