ധീരജിന്റെ ചോരക്ക്​ എം.പി കണക്ക് പറയേണ്ടിവരും -സി.പി.എം

ചെറുതോണി: ധീരജിന്റെ ചോരക്കും കുടുംബത്തിന്റെ കണ്ണീരിനും ഇടുക്കി എം.പി കണക്ക് പറയേണ്ടിവരുമെന്ന്​ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. കണ്ണീരുണങ്ങാത്ത ആ വീട്ടിൽ ജീവച്ഛവമായി കഴിയുന്ന മാതാപിതാക്കളുടെ നേര്‍ക്കാണ് കൊടുംകുറ്റവാളി നിഖില്‍ പൈലിക്ക് പാര്‍ലമെന്റ്​ അംഗം ആശംസ നേർന്നതും അഭിനന്ദനങ്ങള്‍ അറിയിച്ചതും. സമാധാനപരമായി തെരഞ്ഞെടുപ്പ് നടന്ന കലാലയത്തിലേക്കാണ് യൂത്ത്‌ കോഗ്രസിന്റെ ക്രിമിനല്‍ സംഘം ആയുധങ്ങളുമായി പാഞ്ഞെത്തി കൃത്യം നിര്‍വഹിച്ചത്. തെളിവ് നശിപ്പിച്ചതും പ്രതികളെ ഒളിവില്‍ താമസിപ്പിച്ചതും അഭിഭാഷകരെ നിശ്ചയിച്ചതും എല്ലാം കോൺഗ്രസ് നേതൃത്വമാണ്​. ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ സ്വീകരണമൊരുക്കാന്‍ കെ. സുധാകരനെ കൊണ്ടുവന്നതും കോഗ്രസിന്റെ ഗൂഢാലോചനയുടെ തെളിവുകളാണ്. ധീരജിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ നിയമത്തിന്റെ ഏതറ്റം വരെ പോകുമെന്നും സി.പി.എം ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു. 14 പേര്‍ക്കുകൂടി കോവിഡ് തൊടുപുഴ: ജില്ലയില്‍ 14 പേര്‍ക്കുകൂടി കോവിഡ്. 16 പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: ചിത്തിരപുരം 2, മുട്ടം 3, പാമ്പാടുംപാറ 1, പുറപ്പുഴ 6, ഉപ്പുതറ 2, ഉറവിടം വ്യക്തമല്ലാത്ത കേസ് സ്ഥിരീകരിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.