മുട്ടം: മാത്തപ്പാറ പമ്പ് ഹൗസിൽ ഇടിമിന്നലേറ്റ് പൊട്ടിത്തെറി. ശനിയാഴ്ച വൈകീട്ട് 5.30 മുതൽ പെയ്ത ശക്തമായ മഴയിലും ഇടിമിന്നലിലുമാണ് ആറുതവണ പൊട്ടിത്തെറി ഉണ്ടായത്. ഈസമയം പമ്പ് ഹൗസിൽ ഉണ്ടായിരുന്ന ഓപറേറ്റർ പുറത്തേക്ക് ഓടി. മോട്ടോറുകൾക്ക് കേടുപാടുകൾ സംഭവിച്ചൊ എന്നും സംശയമുണ്ട്. വൈദ്യുതി ബന്ധം തകർന്നതിനാൽ മോട്ടോറുകൾക്ക് തകരാർ സംഭവിച്ചിട്ടുണ്ടൊ എന്ന് നോക്കാൻ സാധിച്ചിട്ടില്ല. മുട്ടം പൊലിസ് സ്റ്റേഷന് സമീപത്തെ ട്രാൻസ്ഫോർമറിന് സമീപം മൂന്ന് തവണ പൊട്ടിത്തെറി ഉണ്ടായി. മാത്തപ്പാറ അമ്പാട്ട് കോളനി ഭാഗത്തും മുട്ടം ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തും മരംവീണ് വൈദ്യുതി ലൈനുകൾ പൊട്ടിവീണിട്ടുണ്ട്. മുട്ടം മേഖലയിലെ മിക്കയിടങ്ങളിലും ഇതോടെ വൈദ്യുതി ബന്ധം തകരാറിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.