മഴപെയ്താൽ മൂലമറ്റത്താകെ വെള്ളക്കെട്ട്

add to p4 lead മൂലമറ്റം: . മൂലമറ്റം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്​ മുതൽ പഞ്ചായത്ത് ഓഫിസിനു സമീപത്തുകൂടി ഒഴുകുന്ന തോടു വരെയാണ് റോഡിൽ ഇരുവശങ്ങളിലും മഴവെള്ളം കെട്ടിക്കിടക്കുന്നത്. ഇതുമൂലം കാൽനടക്കാരും ഇരുചക്ര വാഹനങ്ങളിൽ യാത്രചെയ്യുന്നവരുമാണ് ഏറെ ദുരിതത്തിലായത്. ആവശ്യത്തിന് ഓടകൾ നിർമിക്കാത്തതാണ് ടൗണിലെ ദുരിതത്തിന് കാരണം. സെക്​ഷൻ ഓഫിസ് കവലമുതൽ മൂലമറ്റം ടൗൺവരെ കനാൽകരയിൽ കെ.എസ്​.ഇ.ബി ബോർഡിന്‍റെ സ്ഥലത്ത് ഓട നിർമിച്ചിട്ടുള്ളതാണ്. എന്നാൽ, അടുത്തകാലത്തായി ഈ ഓടകൾ മണ്ണുവീണ് അടഞ്ഞതാണ് മൂലമറ്റം ടൗണിൽ റോഡിലൂടെ വെള്ളം ഒഴുകുന്നതിന് കാരണമായിരിക്കുന്നത്. ഓടയിലെ മണ്ണുമാറ്റി പെയുത്ത്​വെള്ളം ഒഴുകുന്നതിന്​ നടപടി ഉണ്ടാക്കിയാൽ മാത്രമേ ഇതിനു ശാശ്വത പരിഹാരം ഉണ്ടാവുകയുള്ളൂ. ഇതോടൊപ്പം ടൗണിലെ ഓടയില്ലാത്ത ഭാഗത്തുകൂടി ഓട നിർമിക്കണം. മഴപെയ്താൽ റോഡിലൂടെ ഇറങ്ങിനടക്കുന്നതിന് കാൽനടക്കാർ ഏറെ പാടുപെടുകയാണ്. tdl mltm2 മൂലമറ്റം ടൗണിൽ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.