അടിമാലി: ഹൈറേഞ്ചില്‍ കശുവണ്ടിയുടെ വിളവെടുപ്പാരംഭിച്ചു. മാര്‍ച്ചിൽ ആരംഭിച്ച വിളവെടുപ്പ് ജൂണ്‍വരെ നീളും. കശുവണ്ടികള്‍ മൂപ്പെത്തി വിളവെടുപ്പിന് പാകമായിവരുന്നത് കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. ഇതര കൃഷികളെ അപേക്ഷിച്ച് വലിയ ചെലവില്ലാതെ ലഭിക്കുന്ന വരുമാനമെന്നതാണ് ഇതിനോട് ഹൈറേഞ്ചിലെ കര്‍ഷകര്‍ക്കുള്ള താല്‍പര്യം. 90 രൂപയാണ് നിലവില്‍ കര്‍ഷകര്‍ക്ക് കശുവണ്ടിക്ക് ലഭിക്കുന്ന വിപണിവില. വിളവെടുപ്പിന്റെ തുടക്കകാലത്ത് ഒരല്‍പംകൂടി മെച്ചപ്പെട്ട വില ലഭിച്ചിരുന്നു. പോയ ചിലവര്‍ഷങ്ങളില്‍ വില 170 രൂപയില്‍ വരെ എത്തിയിരുന്നു. ഇപ്പോള്‍ ലഭിച്ച വേനല്‍മഴ ഗുണപ്രദമെങ്കിലും അന്തരീക്ഷം മേഘാവൃതമായി തുടര്‍ന്നാല്‍ വരും മാസങ്ങളില്‍ കശുവണ്ടി ഉൽപാദനത്തെ അത് പ്രതികൂലമായി ബാധിക്കുമെന്നും കര്‍ഷകര്‍ പറയുന്നു. idl adi 4 casu ചിത്രം: മൂപ്പെത്തിവരുന്ന കശുവണ്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.