പരിശോധനയും നിരീക്ഷണവും ശക്തമാക്കി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ്​

അടിമാലി: ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വ്യാജമദ്യ നിര്‍മാണമടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കുമെന്ന് അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ്​ സംഘം അറിയിച്ചു. ഉള്‍പ്രദേശങ്ങളിലും ഗ്രാമീണ മേഖലകളിലും ഇതുമായി ബന്ധപ്പെട്ട് ജാഗ്രത കടുപ്പിക്കും. അയല്‍ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ ഉള്‍പ്പെടെ നിരീക്ഷണം ശക്തമാക്കുമെന്ന്​ അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ്​ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ഇ. ഷൈബു പറഞ്ഞു. എഴുകുംവയല്‍ മേഖലയില്‍നിന്ന്​ അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ്​ സംഘം തിങ്കളാഴ്​ച രാത്രിയില്‍ വലിയ അളവില്‍ വില്‍പനക്ക് സൂക്ഷിച്ച സ്പിരിറ്റ് പിടിച്ചെടുത്തിരുന്നു. ഇതിനുപുറമെ കഴിഞ്ഞ ദിവസങ്ങളിൽ ചില ചെറിയ കേസുകളും അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ്​ സ്‌ക്വാഡ് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും ആ വിവരങ്ങള്‍ കൈമാറാമെന്ന്​ അധികൃതർ​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.