അപകടത്തിനുശേഷം റോഡിൽ ഉപേക്ഷിച്ച കാർ ഭീഷണിയാകുന്നു

പീരുമേട്: അപകടത്തിനുശേഷം റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന കാർ മറ്റ് വാഹനങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നു. ദേശീയപാത 183ൽ പീരുമേട് സി.പി.എം ഹയർ സെക്കൻഡറി സ്ക്കൂളിന് സമീപം ഏപ്രിൽ ആറിനായിരുന്നു അപകടം. കാർ എതിർദിശയിലെ വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്തശേഷം റോഡിലേക്ക് തിരിഞ്ഞുകിടക്കുകയായിരുന്നു. അപകടത്തിനുശേഷം കാറിൽ ഉണ്ടായിരുന്നവർ ബസിൽകയറി പോയതായി സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ പറഞ്ഞു. അപകടം നടന്ന് നാലുദിവസം പിന്നിടുമ്പോഴും റോഡിൽ കിടക്കുന്ന കാർ നീക്കംചെയ്തിട്ടില്ല. കുമളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വളവ് തിരിഞ്ഞുവരുമ്പോഴാണ് റോഡിൽ കിടക്കുന്ന കാർ കാണുന്നത്. രാത്രിയിലും മൂടൽമഞ്ഞ് ഉള്ളപ്പോഴും ഡ്രൈവർമാർക്ക് കാർ കാണാൻ സാധിക്കുകയില്ല. ഗതാഗത തടസ്സം സൃഷ്ടിച്ച് കിടക്കുന്ന കാർ പൊലീസ് നീക്കംചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു. idl - pmd - 1 അപകടത്തിനുശേഷം റോഡിൽ കിടക്കുന്ന കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.