കെ.എസ്.എസ്​.പി.യു യൂനിറ്റ്​ സമ്മേളനം

നെടുങ്കണ്ടം: സര്‍വിസ് പെന്‍ഷന്‍കാരുടെ തടഞ്ഞുവെച്ച ക്ഷാമബത്ത കുടിശ്ശികയും പെന്‍ഷൻ പരിഷ്‌കരണ കുടിശ്ശികയും അടിയന്തരമായി അനുവദിച്ച് നല്‍കണമെന്ന് കേരള സ്​റ്റേറ്റ്​ സർവിസ്​ പെൻഷനേഴ്​സ്​ യൂനിയൻ (കെ.എസ്.എസ്​.പി.യു) മുണ്ടിയെരുമ യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റി അംഗം കെ.വി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. എസ്​. ​ജോര്‍ജ് പതാക ഉയര്‍ത്തി. എം.വി. ബാബു, പി.എസ്. വിനയന്‍, കെ.വി. ഐസക്, കെ.ജി. വേണുഗോപാലന്‍ നായര്‍, കെ. സരോജിനി, പി.എസ്. സാബു, ടി.കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: എസ്​. ജോർജ്​ (പ്രസി.), കെ.വി. പരമേശ്വരന്‍ (സെക്ര.), രേണുകാദേവി, എസ്. രാജഗോപാല്‍, ജോയി തേരാലില്‍ (വൈ.പ്രസി.), പി.എസ്. വിനയന്‍, സി.എ. അലിഖാന്‍, ടി.കെ. സോമൻ (ജോ.സെക്ര.), എം.ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍ (ട്രഷ.). idl ndkm കെ.എസ്.എസ്.പി.യു മുണ്ടിയെരുമ യൂനിറ്റ് സമ്മേളനം ജില്ല കമ്മിറ്റി അംഗം കെ.വി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.