വിഷുക്കാലത്തി‍െൻറ വരവറിയിച്ച് ഹൈറേഞ്ചില്‍ കണിക്കൊന്നകള്‍ പൂത്തുതുടങ്ങി

വിഷുക്കാലത്തി‍ൻെറ വരവറിയിച്ച് ഹൈറേഞ്ചില്‍ കണിക്കൊന്നകള്‍ പൂത്തുതുടങ്ങി അടിമാലി: വിഷുപ്പുലരിയുടെ വരവറിയിച്ച് ഹൈറേഞ്ചില്‍ കണിക്കൊന്നകള്‍ പൂത്തുതുടങ്ങി. ഫലങ്ങള്‍ക്കൊപ്പം മഞ്ഞയില്‍ ഏഴഴക് വിരിയിക്കുന്ന കൊന്നപ്പൂവുകൂടി ഉള്‍പ്പെടുമ്പോഴേ മലയാളിയുടെ വിഷുക്കണി പൂര്‍ണമാകൂ. ഐതിഹ്യങ്ങളും അത്രതന്നെ വിശ്വാസങ്ങളുമായി കെട്ടുപിണഞ്ഞ് കിടക്കുന്നതാണ് കൊന്നപ്പൂവി‍ൻെറ വര്‍ണപ്പൊലിമ. വിഷുതൊട്ട് വിഷു വരെയുള്ള മലയാളിയുടെ ഒരാണ്ടില്‍ ഐശ്വര്യത്തി‍ൻെറയും സമ്പദ്സമൃദ്ധിയുടെയും നല്ലനാളുകള്‍ ഉണ്ടാകാനുള്ള തുടക്കമാണ് ഓരോ വിഷുപ്പുലരിയിലും മലയാളി ഒരുക്കുന്ന വിഷുക്കണി. വര്‍ണശബളിമകൊണ്ടും ധാരാളിത്തംകൊണ്ടും കണിയൊരുക്കാന്‍ കൊന്നപ്പൂവല്ലാതെ ഇന്നോളം മലയാളക്കരയില്‍ മറ്റൊരു പൂവില്ല. ചൂടേറുന്നതിന്റെ സൂചനയാണ് വിഷുപ്പുലരിക്കുംമുമ്പേ കൊന്ന വിരിഞ്ഞ് പൂ വിതറുന്നതെന്ന് പറയപ്പെടുന്നു. idl adi 1 vishu ചിത്രം: ഹൈറേഞ്ചില്‍ പൂത്തുനിൽക്കുന്ന കണിക്കൊന്ന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.