തൊടുപുഴ: റമദാൻ വിപണിയിലെ താരങ്ങളാണ് നോമ്പുതുറ വിഭവങ്ങൾ. പണ്ട് വീട്ടകങ്ങളിലെ പ്രിയപ്പെട്ട വിഭവങ്ങളായിരുന്ന പലതും ഇപ്പോൾ വിപണിയിൽ രുചി നിറക്കുകയാണ്. ഹോട്ടലുകളിലും ബേക്കറികളിലും തെരുവോരങ്ങളിലും ഏതുതരം വിഭവങ്ങളും തയാറാണ്. വ്രതനാളുകളിൽ ഉച്ചയാകുന്നതോടെ വിഭവങ്ങൾ നിറയും. വൈകീട്ടുവരെ വിൽപനയും സജീവമാണ്. മുൻകാലങ്ങളിൽ നോമ്പുതുറക്കുള്ള വിഭവങ്ങൾ വീടുകളിൽതന്നെ തയാറാക്കൽ ഒരു ഹരമായിരുന്നു. എന്തെങ്കിലും ഒരു ചെറിയ പലഹാരമെങ്കിലും ഒരുക്കിയിരുന്നു. എന്നാൽ, പല വീടുകളിൽനിന്നും ഈ ശീലങ്ങൾ മാറിത്തുടങ്ങി. വിപണികളിൽ ഇവ സുലഭമായതോടെയാണിത്. നേരത്തേ, വീട്ടിലെ മുതിർന്ന സ്ത്രീകളുടെ നേതൃത്വത്തിലാണ് വിഭവങ്ങൾ ഒരുക്കിയിരുന്നത്. കാലം മാറിയതോടെ രീതികളും മാറി. മെനക്കെട്ട് പാചകം ചെയ്യുന്നതിൽനിന്ന് പലരും പിന്മാറി. വിഭവങ്ങളുടെ പഴയകാല ധാരാളിത്തവും കുറഞ്ഞു. നോമ്പുതുറ വിഭവങ്ങളായ ഉന്നക്കായ, ഇറച്ചിപ്പത്തൽ, കായ്പോള, ചട്ടിപ്പത്തിരി, മുട്ടപ്പത്തൽ, പഴം പൊരി, ഈത്തപ്പഴം പൊരി, സമൂസ, റൊട്ടി നിറച്ചത്, കിളിക്കൂട് തുടങ്ങി ഏതുതരം നോമ്പുതുറ വിഭവങ്ങളും ബേക്കറികളിലും ഹോട്ടലുകളിലും വിൽപനക്ക് ഉണ്ട്. പത്തിരി വിൽപനയും ഇപ്പോൾ കടകളിൽ സജീവമാണ്. നോമ്പുതുറക്കുള്ള പാനീയങ്ങളായ തരിക്കഞ്ഞി, ഉലുവക്കഞ്ഞി എന്നിവയും റെഡിയാണ്. നോമ്പനുഷ്ഠിക്കുന്നവര്‍ മാത്രമല്ല, മറ്റുള്ളവരും ഈ വിഭവങ്ങള്‍ വലിയതോതില്‍ വാങ്ങാനെത്തുന്നതോടെ വിപണിയിൽ നല്ല തിരക്കാണ്. TDL NOMBUTHURA തൊടുപുഴയിലെ ഒരു നോമ്പുതുറ വിപണി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.