പിതാവിനെ മര്‍ദിച്ച കേസില്‍ മകനും സുഹൃത്തും അറസ്റ്റിൽ

നെടുങ്കണ്ടം: പിതാവിനെ മര്‍ദിച്ച കേസില്‍ മകനും സുഹൃത്തും അറസ്റ്റില്‍. കമ്പംമെട്ട് കരിങ്ങോഴക്കല്‍ രതീഷ് (38), ഇയാളുടെ സുഹൃത്ത് കായപ്ലാക്കല്‍ പ്രമോദ് (34) എന്നിവരാണ് കമ്പംമെട്ട് പൊലീസിന്‍റെ പിടിയിലായത്. സംഭവത്തെക്കുറിച്ച് കമ്പംമെട്ട് പൊലീസ് പറയുന്നതിങ്ങനെ: കരിങ്ങോഴക്കല്‍ രാജനും മകന്‍ രതീഷും തമ്മില്‍ അസ്വാരസ്യമുണ്ടായിരുന്നു. പൊലീസ് സ്റ്റേഷനില്‍ ഉണ്ടാക്കിയ ധാരണപ്രകാരം രതീഷിനോട് 20 ദിവസത്തിനുള്ളില്‍ മറ്റൊരു വീട്ടിലേക്ക് മാറിത്താമസിക്കാന്‍ നിർദേശിച്ചിരുന്നു. ഇതിനിടെ ഞായറാഴ്ച പുലര്‍ച്ച മദ്യലഹരിയിലെത്തിയ രതീഷും പ്രമോദും ചേര്‍ന്ന് രാജനെ മര്‍ദിച്ചതായാണ്​ പരാതി. പരിക്കേറ്റ രാജനെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ പിതാവിനോട്​ മാപ്പുപറയാൻ രതീഷ് ആശുപത്രിയില്‍ എത്തിയതോടെ വീണ്ടും തര്‍ക്കമുണ്ടായി. തുടര്‍ന്ന് ബന്ധുക്കളുടെ നേതൃത്വത്തില്‍ രതീഷിനെ ആക്രമിച്ചതായും പരാതിയുണ്ട്. കമ്പംമെട്ട് സി.ഐ വി.എസ്. അനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.