പെട്രോളിയം വിലവർധന: കോൺഗ്രസ്​ സിവിൽ സ്​റ്റേഷൻ മാർച്ച്​

തൊടുപുഴ: പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനയിൽ പ്രതിഷേധിച്ചും വിലക്കയറ്റം തടയണമെന്ന്​ ആവശ്യപ്പെട്ടും ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ സിവിൽ സ്​റ്റേഷനിലേക്ക് മാർച്ച് നടത്തി. എ.ഐ.സി.സി അംഗം ഇ.എം. ആഗസ്തി ഉദ്​ഘാടനം ചൈയ്തു. ഡി.സി.സി പ്രസിഡന്‍റ്​ സി.പി. മാത്യു, നേതാക്കളായ ജോയി തോമസ്, റോയി കെ.പൗലോസ്, എ.പി. ഉസ്മാൻ, എം.കെ. പുരുഷോത്തമൻ, ജോണി കുളമ്പള്ളി, എൻ.ഐ. ബെന്നി, ഷാജി പൈനാടത്ത്, ജി. മുനിയാണ്ടി, ജോൺ നെടിയപാല, ഇന്ദു സുധാകരൻ, അഗസ്തി അഴകത്ത്, കെ.ജെ. ബെന്നി, സിറിയക് തോമസ്, ജോസ് അഗസ്റ്റ്യൻ, ടി.ജെ. പീറ്റർ, കെ.പി. വർഗീസ്, ചാർളി ആന്‍റണി, ലീലാമ്മ ജോസ്, ജാഫർഖാൻ മുഹമ്മദ്, ഡി. കുമാർ, ഷാജഹാൻ മഠത്തിൽ, ദേവസ്യ, ജോർജ് തോമസ്, മനോജ് കോക്കാട്ട്, എൻ.കെ. ബിജു, നിഷ സോമൻ തുടങ്ങിയവർ സംസാരിച്ചു. തൊടുപുഴ രാജീവ് ഭവനിൽനിന്നാണ് സിവിൽ സ്റ്റേഷൻ മാർച്ച് ആരംഭിച്ചത്. പ്രതീകാത്മകമായി ഓട്ടോറിക്ഷയും കെട്ടിവലിച്ചായിരുന്നു പ്രകടനം. TDL CONGRESS MARCH ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് എ.ഐ.സി.സി അംഗം ഇ.എം. ആഗസ്തി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.