പൊലീസ്​ അസോ. ജില്ല സമ്മേളനം കട്ടപ്പനയിൽ

കട്ടപ്പന: പൊലീസ്​ അസോ. 37മത്​ ജില്ല സമ്മേളനം 25, 26 തീയതികളിൽ കട്ടപ്പനയിൽ നടക്കും. പൊലീസ്​ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗതസംഘം രൂപവത്​കരണയോഗം ഡിവൈ.എസ്.പി വി.എ. നിഷാദ്മോൻ ഉദ്ഘാടനം ചെയ്തു. അസോ. ജില്ല പ്രസിഡന്‍റ്​ ടി.എം. ബിനോയ് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ഇ.ജി. മനോജ്കുമാർ, കട്ടപ്പന സി.ഐ വിശാൽ ജോൺസൺ, ജില്ല പൊലീസ്​ സഹകരണസംഘം സെക്രട്ടറി എച്ച്. സനൽകുമാർ, കെ.പി.എ സംസ്ഥാന നിർവാഹകസമിതിയംഗം ആർ. ബൈജു, കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി, കെ.പി.എ ട്രഷറർ അഖിൽ വിജയൻ, വൈസ് പ്രസിഡൻറ് സാഗർ പി.മധു, ജോയൻറ് സെക്രട്ടറി എസ്. അനീഷ്​ കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.