ദുരിതമായി വില്ലേജ്​ ഓഫിസിന്‍റെ പടിക്കെട്ടുകൾ

അടിമാലി: പള്ളിവാസല്‍ വില്ലേജ്​ ഓഫിസിലേക്കുള്ള പടിക്കെട്ടുക്കള്‍ പൊതുജനങ്ങ​ളെ​ വലക്കുന്നതായി ആക്ഷേപം. രണ്ടാംമൈലിലാണ് പള്ളിവാസല്‍ വില്ലേജ്​ ഓഫിസ് കെട്ടിടം. ജീവനക്കാര്‍ക്കും മറ്റാവശ്യങ്ങള്‍ക്കായി വരുന്നവര്‍ക്കും ഓഫിസിലെത്തണമെങ്കില്‍ കുത്തനെയുള്ള നൂറിലധികം പടികള്‍ കയറണം. പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കും ഈ പടിക്കെട്ടുകള്‍ കയറി മുകളിലെത്തി ആവശ്യം നടത്തി മടങ്ങുകയെന്നത് അത്യന്തം ക്ലേശകരമാണ്​. വില്ലേജ്​ ഓഫിസിലേക്ക് വാഹനങ്ങൾക്ക്​ എത്താൻ കഴിയുംവിധം റോഡ്​ നിർമിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. കുത്തനെ കയറ്റംനിറഞ്ഞ ഭാഗത്തുകൂടി വില്ലേജ്​ ഓഫിസിലെത്താന്‍ ഉപയോഗിക്കാവുന്ന തരത്തിൽ റോഡുണ്ടെന്നും ഇത്​ പൂര്‍ണതോതില്‍ ഗതാഗതയോഗ്യമാക്കിയാല്‍ ഒരു പരിധിവരെ പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്നുമാണ് വാദം. idl adi 3 villege ചിത്രം: പള്ളിവാസല്‍ വില്ലേജ്​ ഓഫിസിലേക്കുള്ള പടിക്കെട്ടുകള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.