മലയോര ഹൈവേ നാലുവര്‍ഷത്തിനകം പൂര്‍ത്തീകരിക്കാൻ ശ്രമം -മന്ത്രി മുഹമ്മദ് റിയാസ്

അമ്പഴച്ചാല്‍, കോവില്‍ക്കടവ് പാലങ്ങളുടെ നിര്‍മാണ ഉദ്ഘാടനം നടത്തി ഇടുക്കി: മലയോര ഹൈവേ നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനുള്ള കഠിനശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാന പാതയുടെ ഭാഗമായ ഇരുട്ടുകാനം -ആനച്ചാല്‍ റോഡിലെ അമ്പഴച്ചാല്‍ പാലത്തിന്‍റെയും മറയൂര്‍-കാന്തല്ലൂര്‍ റോഡിലെ കോവില്‍ക്കടവ് പാലത്തി​ന്‍റെയും നിര്‍മാണ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പ്രവൃത്തികളിലെ ഗുണമേന്മ ഉറപ്പുവരുത്തുകയെന്നത് പരമപ്രധാനമാണ്. സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് മുമ്പോട്ടുപോകാനും ലക്ഷ്യമിടുന്നു. ഈ സര്‍ക്കാറിന്‍റെ കാലത്ത് 15,000 കിലോമീറ്റര്‍ റോഡ് കൂടി ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലേക്കുയര്‍ത്തുകയാണ് ലക്ഷ്യം. കാസർകോട്​ മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66ന്‍റെ വികസനം സാധ്യമാകുകയാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനസര്‍ക്കാറിന്‍റെ നൂറുദിന കര്‍മപരിപാടികളുടെ ഭാഗമായാണ് അമ്പഴച്ചാല്‍ പാലത്തിന്‍റെയും കോവില്‍ക്കടവ് പാലത്തിന്‍റെയും നിര്‍മാണ ഉദ്ഘാടനം നടത്തിയിട്ടുള്ളത്. 19.25 മീറ്റര്‍ നീളത്തിലാണ് അമ്പഴച്ചാലിലെ പാലം നിര്‍മിക്കുന്നത്. 37.9 മീറ്റര്‍ നീളമാണ് കോവില്‍ക്കടവ്​ പാലത്തിനുള്ളത്. ഇരുപാലങ്ങള്‍ക്കും ഒരുവശത്ത് 1.50 മീറ്ററോടുകൂടിയ നടപ്പാതയുണ്ട്. ഉദ്ഘാടന യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിൻ ഓണ്‍ലൈനായി അധ്യക്ഷതവഹിച്ചു. അമ്പഴച്ചാലില്‍ സംഘടിപ്പിച്ച പ്രാദേശിക യോഗത്തില്‍ അഡ്വ. എ.രാജ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍, പൊതുമരാമത്ത് വകുപ്പ്​ ഉദ്യോഗസ്ഥര്‍, മറ്റുദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ​TDL UDKADANAM പാലങ്ങളുടെ നിര്‍മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിക്കുന്നു, ശിലാഫലകം അഡ്വ. എ. രാജ എം.എൽ.എ അനാച്ഛാദനം ചെയ്യുന്നു പദ്ധതി നടത്തിപ്പ്​: കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്​ രണ്ടാംസ്ഥാനം കട്ടപ്പന: പദ്ധതി നടത്തിപ്പില്‍ ജില്ല തലത്തില്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം അനുവദിച്ച 4.81 കോടിയും (100 ശതമാനം) ചെലവഴിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് പുരസ്‌കാരം സ്വന്തമാക്കിയത്. സംസ്ഥാനതലത്തില്‍ 18ആം സ്ഥാനവും ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. പി.എം.കെ.എസ്.വൈ പദ്ധതിയില്‍ പ്രകൃതിവിഭവ പരിപാലനത്തില്‍ 100 ശതമാനവും ചെലവഴിച്ചു. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയില്‍പെടുത്തി ഉപ്പുതറ, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളില്‍ 3.5കോടി രൂപയുടെ പദ്ധതികള്‍ മാര്‍ച്ച് 31നകം പൂര്‍ത്തീകരിച്ചു. കുളങ്ങള്‍, കിണറുകള്‍, മഴവെള്ള സംഭരണികള്‍ തുടങ്ങിയ പ്രകൃതിവിഭവ പരിപാലന പദ്ധതികള്‍ പൂര്‍ണമായും നടപ്പാക്കുന്നതിന് ബ്ലോക്കിന് കഴിഞ്ഞു. പതിനാലാം പഞ്ചവത്സര പദ്ധതി തുടക്കം കുറിക്കുന്ന 2022 -23 വര്‍ഷത്തില്‍ പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന എന്ന ലക്ഷ്യത്തോടെ വാര്‍ഷിക ബജറ്റ് ജെന്‍ഡര്‍ ബജറ്റായി അവതരിപ്പിച്ച് അംഗീകരിച്ചിട്ടുണ്ട്. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഭരണസമിതി അംഗങ്ങള്‍, മുഴുവന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവരെ പ്രസിഡന്‍റ്​ അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.