ഏലത്തോട്ടത്തിലെ മരംമുറി: ഒരാൾകൂടി അറസ്റ്റിൽ

അടിമാലി: പീച്ചാട് നെല്ലിത്താനം എസ്റ്റേറ്റിലെ മരംമുറിയുമായി ബന്ധപ്പെട്ട് ഒരാളെകൂടി വനപാലകർ അറസ്റ്റ് ചെയ്തു. എസ്​റ്റേറ്റ്​ സൂപ്പർ വൈസർ ദേവികുളം സ്വദേശി വിനോയിയെയാണ് (46) അടിമാലി റേഞ്ച് ഓഫിസർ കെ.വി. രതീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇതേടെ സംഭവത്തിൽ അറസ്​റ്റിലായവരുടെ എണ്ണം രണ്ടായി. നാല്​ എസ്റ്റേറ്റ് ഉടമകളടക്കം ഒളിവിലാണ്. കുത്തകപ്പാട്ട നിയമം ലംഘിച്ച് ഇവിടെ 48 മരങ്ങൾ വെട്ടിമാറ്റിയിരുന്നു. വനനശീകരണം നടത്തി കൂറ്റൻ കെട്ടിടവും നിയമവിരുദ്ധമായി നിർമിച്ചു. വനംകൊള്ള പുറത്തറിയാതിരിക്കാൻ തടിവെട്ടിൽ പ്രാവീണ്യമുള്ള തൊഴിലാളികളെ ഉടമകൾ ജില്ലക്ക്​ പുറത്തുനിന്ന് കൊണ്ടുവരുകയായിരുന്നു. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. idl adi 4 arest ചിത്രം - ഏലത്തോട്ടത്തിലെ മരംമുറിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിനോയി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.