കാഞ്ഞാർ: പലവിധ തടസ്സം ഒന്നിനു പിറകെ ഒന്നായി കടന്നുവന്നതോടെ കൈപ്പ-മുതിയാമല റോഡ് നിർമാണം എങ്ങുമെത്തിയില്ല. കുടയത്തൂർ പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളെ ബന്ധിപ്പിക്കുന്നതും കുരിശുപാറ, മുതിയാമല, തോട്ടാട്ടു ഗുഹ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്താനും സാധിക്കുന്ന റോഡാണിത്. പറമ്പുകാട്ട് മലഭാഗത്ത് റോഡിൻെറ ഒരു ഭാഗം ഇടിഞ്ഞത് കെട്ടി സുരക്ഷിതമാക്കാൻ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി തുക അനുവദിക്കാൻ വൈകുന്നത് റോഡ് പൂർണതോതിൽ ഗതാഗത യോഗ്യമാക്കാൻ തടസ്സമായി. ചില മേഖലകളിൽ നിയമതടസ്സവും സൃഷ്ടിച്ചു. ഇതിനിടയാണ് റോഡിൻെറ ഒരുഭാഗം ഇടിഞ്ഞത്. ഇവിടെയും സ്ഥലം വിട്ടുനൽകുന്നതിൽ തടസ്സം ഉണ്ടായി. 40 മീറ്റർ ഒഴികെയുള്ള ഒരുകിലോമീറ്റർ ഭാഗം മെറ്റൽ വിരിച്ചിട്ട് ഒരു വർഷത്തിലേറെയായി. മഴയിൽ മെറ്റൽ ഇളകുകയും റോഡിൽ ചളി നിറയുകയും ചെയ്തതോടെ കാൽനടപോലും ഇതുവഴി അസാധ്യമാണ്. എത്രയും വേഗം ടാർ ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. tdl mltm 6 ഗതാഗതയോഗ്യമല്ലാതെ തകർന്നുകിടക്കുന്ന കൈപ്പ-മുതിയാമല റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.