ഷെഡും തകര്‍ന്നു; അന്തിയുറങ്ങാന്‍ ഇടമില്ലാതെ നാലംഗ കുടുംബം

നെടുങ്കണ്ടം: മഴ നനയാതെ അന്തിയുറങ്ങാന്‍ വീടിനായി കാത്തിരുന്ന നാലംഗ കുടുംബത്തി‍ൻെറ ആകെ ഉണ്ടായിരുന്ന ഷെഡ് ശനിയാഴ്ച രാത്രിയിലെ മഴയിലും കാറ്റിലും നിലം പതിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് 13 ാം വാര്‍ഡ് കോമ്പയാര്‍ കല്ലൂരാത്ത് മാര്‍ട്ടി‍ൻെറ കൂര​യാണ്​ തകർന്നത്. ശബ്ദം കേട്ട് മുറ്റത്തിറങ്ങിയതിനാല്‍ ഭാര്യക്കും മക്കള്‍ക്കും പരിക്കില്ല. മാര്‍ട്ടിന് ചെറിയ പരിക്കേറ്റു. ആകെയുള്ള അഞ്ച്​ സെന്‍റില്‍ കാല്‍നാട്ടി പടുത വലിച്ചുകെട്ടി അതിനുള്ളിലായിരുന്നു ഭാര്യയും രണ്ട് മക്കളുമടക്കമുള്ള കുടുംബം താമസിച്ചിരുന്നത്. രണ്ടര വര്‍ഷമായി ഈ നിര്‍ധന കുടുംബം ഇവിടെ താമസിക്കുന്നു. കഴിഞ്ഞ പഞ്ചായത്ത്​ ഭരണ സമിതിയുടെ കാലത്ത്​ വീടിനു പലതവണ അപേക്ഷ നല്‍കിയിരുന്നെങ്കിലും ലഭിച്ചില്ല. മറ്റുള്ളവര്‍ മഴക്കായി പ്രാർഥിക്കുമ്പോള്‍ മഴ പെയ്യരുതേ എന്ന പ്രാർഥനയിലായിരുന്നു തങ്ങളെന്ന്​ മാര്‍ട്ടിന്റെ ഭാര്യ ഷൈജി പറഞ്ഞു. മഴവെള്ളം മക്കളുടെ ചോറിലേക്ക് വീഴും​. ഷെഡും നിലംപതിച്ചതോടെ ഇനി എന്ത് എന്ന ആശങ്കയിലാണ് ഈ കുടുംബം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാര്‍ഡ് അംഗം വിജയലക്ഷ്​മി സമീപത്തെ പകല്‍വീട് തുറന്ന്​ ഇവരെ താല്‍ക്കാലികമായി മാറ്റി പാര്‍പ്പിച്ചു. മഴയെ ഭയക്കാതെ അന്തിയുറങ്ങാൻ ഒരു വീടാണ് കുടുംബത്തി‍ൻെറ സ്വപ്​നം. ഇക്കുറി ലൈഫ്​ ഗുണഭോക്തൃ പട്ടികയിൽ ഇവർ ഇടം പിടിച്ചിട്ടുണ്ട്​. idl ndk ശനിയാഴ്ച പെയ്ത വേനല്‍ മഴയില്‍ നിലം പൊത്തിയ കോമ്പയാര്‍ കല്ലൂരാത്ത്​ മാര്‍ട്ടി‍ൻെറ ഷെഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.