കട്ടപ്പന: നഗരസഭ പച്ചക്കറി മാർക്കറ്റ് ലേലം ചെയ്യുന്നത് സംബന്ധിച്ച പ്രതിസന്ധി തുടരുന്നു. ബസ് സ്റ്റാൻഡ്, സഹകരണ ആശുപത്രിക്ക് സമീപത്തെ സ്ഥലം, കന്നുകാലിച്ചന്ത എന്നിവയുടെ ലേലങ്ങൾക്ക് നഗരസഭ കൗൺസിൽ യോഗത്തിൽ അംഗീകാരം നൽകി. മുമ്പ് 1,81,500 രൂപക്ക് ലേലം ചെയ്ത് നൽകിയ സസ്യ മാർക്കറ്റ് ഇത്തവണ ലേലത്തുകയുടെ 10 ശതമാനം വർധിപ്പിച്ചാണ് ലേലം നടത്തിയത്. നിരതദ്രവ്യം അടച്ച് ലേലത്തിൽ പങ്കെടുത്തവർ തുക കുറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയാറായില്ല. കുറഞ്ഞ തുകക്ക് ലേലം ചെയ്തു നൽകിയാൽ ഓഡിറ്റ് നടത്തുമ്പോൾ ഭരണസമിതി പ്രതിസന്ധിയിലാകുമെന്ന ഭയത്തിലാണ് ഇത്തരം നടപടിക്ക് നഗരസഭ അധികൃതർ തയാറായത്. എന്നാൽ, സസ്യമാർക്കറ്റിൽ സൗകര്യങ്ങൾ കുറവാണെന്ന് ചൂണ്ടിക്കാട്ടി നിരതദ്രവ്യം അടച്ചവർ ലേലത്തിൽനിന്ന് പിന്മാറുകയായിരുന്നു. ഇത് കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തു. നഗരസഭയിൽ താൽക്കാലിക അടിസ്ഥാനത്തിൽ നൈറ്റ് വാച്ച്മാൻ ജോലി നോക്കിയിരുന്ന വ്യക്തിയുടെയും ആരോഗ്യവിഭാഗത്തിൽ ജനന-മരണ റജിസ്‌ട്രേഷൻ ഡേറ്റ എൻട്രി ഓപറേറ്ററായി സേവനം ചെയ്തിരുന്ന വ്യക്തിയുടെയും കാലാവധി ദീർഘിപ്പിച്ച് നൽകേണ്ടെന്ന് യോഗം തീരുമാനിച്ചു. അതേസമയം, സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോർപറേഷൻ മുഖേന നഗരസഭയിൽ ഒരു നൈറ്റ് വാച്ച്മാനെ നിയമിക്കാനും തീരുമാനമായി. കന്നുകാലിച്ചന്ത നടത്തിപ്പിന് അവകാശം ലേലം ചെയ്തു നൽകിയതിന് അംഗീകാരം നൽകിയെങ്കിലും ചന്ത നടത്താൻ അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകണമെന്ന് ലേലം പിടിച്ച വ്യക്തി ആവശ്യം ഉന്നയിച്ച കാര്യം കൗൺസിൽ ചർച്ച ചെയ്തു. നഗരസഭ ഓഫിസ് പരിസരത്തും ട്രഷറിക്ക് സമീപത്തെ റോഡിലുമാണ് നിലവിൽ ചന്ത നടത്തുന്നത്. അതേസമയം, പച്ചക്കറി മാർക്കറ്റ് ലേലവുമായി ബന്ധപ്പെട്ട നടപടികളിൽ അവ്യക്തത തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.