തൊടുപുഴ: സാക്ഷരതാ മിഷന്‍റെ ദീപ്തി ബ്രെയിൽ സാക്ഷരതാ പദ്ധതിയിലൂടെ അക്ഷര വെളിച്ചം നേടി 19 പേർ. 2024 പ്രവേശനം നേടിയ ആദ്യ ബാച്ചാണ് പഠിച്ചിറങ്ങിയത്. രണ്ടാം ബാച്ചിന്‍റെ പ്രവേശനം ഈ മാസം നടക്കും. തൊടുപുഴ, ഇളം ദേശം ബ്ലോക്കുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് കുടയത്തൂർ അന്ധ വിദ്യാലയത്തിലാണ് ക്ലാസ് നൽകിയത്. ശനി, ഞായർ ദിവസങ്ങളിലായിരുന്നു ക്ലാസ്. നാല് മാസമാണ് കോഴ്സിന്‍റെ കാലാവധി. അടിസ്ഥാന വിദ്യാഭ്യാസം നൽകി കാഴ്ച പരിമിതരെ സമൂഹത്തിന്‍റെ മുഖ്യധാരയിൽ എത്തിക്കാൻ സംസ്ഥാന സാക്ഷരതാ മിഷൻ, ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ടീച്ചേഴ്സ് ഫോറത്തിന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കാഴ്ചപരിമിതർക്ക് ബ്രെയിൽ ലിപിയിൽ അക്ഷരജ്ഞാനം നൽകുന്നതിനും ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കാൻ പഠിപ്പിക്കുന്നതിനും വേണ്ടിയുള്ള ബൃഹത് പദ്ധതിയാണ് ഇത്. കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്, ബ്ലൈൻഡ് ടീച്ചേഴ്സ് ഫോറം എന്നിവരുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ഇതിലൂടെ അവർക്ക് തൊഴിലധിഷ്ഠിത പരിശീലനവും നൽകും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. പദ്ധതിയിലൂടെ കാഴ്ചപരിമിതരായവർക്ക് വിദ്യാഭ്യാസം നേടാനും സ്വയംപര്യാപ്തരാകാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.